mehandi new

നികത്തിയ പാടം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഒരുങ്ങി സമരസമിതി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

പാവറട്ടി : ആഡംബര ക്ലബ് നിർമ്മാണത്തിന് വേണ്ടി നെൽവയൽ തണ്ണീർതട നിയമം കാറ്റിൽ പറത്തി മുല്ലശേരി പഞ്ചായത്തിലെ അന്നകര വടക്കേ പാടം കോൾ പടവിൽ നികത്തിയ ഒരേക്കര്‍ സ്ഥലത്തെ മണ്ണ് 15 ദിവസത്തിനുള്ളിൽ എടുത്തു മാററാത്ത പക്ഷം ജനകീയ സമിതി നീക്കം ചെയ്യുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ റിയിച്ചു.
വർഷങ്ങൾക്ക് മുമ്പ് പുവ്വത്തൂരിലെ ജെന്റിൽമാൻ ക്ലബ് സ്വകാര്യവ്യക്തിയിൽ നിന്നും വാങ്ങിയ നിലം തണ്ണീർതട നിയമം പ്രാബല്യത്തിലായതിനു ശേഷം 2010ൽ നികത്തി കോൺക്രീറ്റ് പില്ലറുകൾ ഉൾപ്പെടെ സ്ഥാപിച്ച് മതിൽ കെട്ടി ഗേയ്റ്റ് വെച്ച് ഉറപ്പിച്ചിരുന്നു. ഇതിനെതിരെ പടവ് കമ്മറ്റി, എ ഐ വൈ എഫ്, ഭൂസംരക്ഷണ സമിതി, സി പി ഐ, കിസാൻ സഭ തുടങ്ങി നിരവധി സംഘടനകൾ സമരരംഗത്ത് വരികയും അതൊടൊപ്പം അന്നകര വടക്കേ പാടം കോൾപടവ് കമ്മററി നിയമ പോരാട്ടം നടത്തുകയും ചെയതു. ഇതേ തുടർന്ന് 2014 ഫെബ്രുവരി 24 ന് ഹൈകോടതി നികത്തിയ നിലം പൂർവ്വസ്ഥിതിയിലാക്കാൻ വിധി പുറപ്പെടുവിക്കുകയും ചെയതു. തൃശൂർ ജില്ലാ കലക്ടർക്കാണ് വിധി നടപ്പിലാക്കാൻ ഉത്തരവ് നൽകിയത്. കലക്ടർ ചാവക്കാട് താഹ്സിൽദാരെ ചുമതലപ്പെടുത്തുകയും ചെയതു. അന്നത്തെ യു ഡി എഫ് സർക്കാരിന്റെ താൽപര്യത്തിനും ക്ലബ് ഭാരവാഹികളുടെ ഇംഗിതത്തിനും വഴങ്ങി ഉത്തരവ് നടപ്പിലാക്കാതെ നീട്ടികൊണ്ട് പോവുകയും വിധിക്കു മേൽ സ്റേറവാങ്ങാൻ അവസരം നൽകുകയും ചെയ്തു. എന്നാൽ സ്റ്റേയുടെ കാലാവധി നീങ്ങുകയും എൽ ഡി എഫ് സർക്കാർ അധികാരത്തിലെത്തുകയും ചെയതതോടെ സമരസമിതി ഇടപെടൽ ശക്കതമാക്കി. സമരസമിതിക്ക് നേതൃത്വം നൽകിയ ഷാജി കാക്കശ്ശേരിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കൃഷിമന്ത്രി വി എസ് സുനിൽകുമാറിനേയും റവന്യുമന്ത്രി ഇ ചന്ദ്രശേഖറിനെയും കണ്ടതിനെ തുടർന്ന് തൃശൂർ ജില്ലാ കലക്ടറോട് മണ്ണ് നീക്കം ചെയത് സർക്കാരിന് റിപ്പോർട്ട് ചെയ്യാൻ ആവിശ്യപ്പെടുകയായിരുന്നു.
സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഷാജി കാക്കശേരി, പാടശേഖരസമിതി സെക്രട്ടറി എം വി ബാബു, അന്നകര ഭൂസമര സമിതി ചീഫ് കൊർഡിനേറ്റർ ദേവരാജൻ, ബി കെ എം യു സംസ്ഥാന സമിതി അംഗം പി എസ് ജയൻ, എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് കെ എച്ച് നെജീബ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.