ഇത്തൾ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

പുന്നയൂർ: അകലാട് മൊയതീൻ പള്ളി സ്വദേശിയായ വലിയ കത്ത് മുഹമ്മദ് കുട്ടി മകൻ മുഹമ്മന്ദ് റാഫിദ് (14)ആണ് മുങ്ങി മരിച്ചത്. കുരഞ്ഞിയൂർ ആലാപാലത്തിന് സമീപത്തുള്ള കുളത്തിലാണ് അപകടം.
ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം.
ആലാപാലത്തിന്റെ പടിഞ്ഞാറു വശമുള്ള പാടത്ത് ഇത്തൾ എടുത്ത് ഉണ്ടായ വലിയ കുളത്തിൽ കുളിക്കാനായി അകലാട് നിന്നും എത്തിയതായിരുന്നു കുട്ടികൾ. കുട്ടികൾക്ക് നീന്തൽ അറിയില്ലായിരുന്നു. റാഫിദ് കുളത്തിൽ മുങ്ങിയത് കണ്ട മറ്റുകുട്ടികൾ ഭയന്ന് ഓടിപ്പോയതായി പറയുന്നു. കൂട്ടത്തിലെ ഒരാൾ പരിസരത്ത് ചൂണ്ട ഇട്ടിരുന്നവരുടെ അടുത്തെത്തി വിവരം പറയുകയായിരുന്നു. നാട്ടുകാരും പുന്നയൂർ നവോത്ഥാന ആമ്പുലൻസ് പ്രവർത്തകരും രക്ഷാപ്രവർത്തനം നടത്തി പുന്നൂകാവിലെ ശാന്തി നഴ്‌സിംഗ് ഹോമിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്കൂൾ അവധി ആരംഭിച്ചത് മുതൽ കുട്ടികൾ കുളിക്കാൻ വരുന്നത് കാണാറുണ്ടെന്നു നാട്ടുകാർ പറഞ്ഞു. എന്നാൽ കുട്ടികൾ കുളിക്കാനായി പോകുന്ന വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല.
മുഹമ്മദ് കുട്ടി ബദറുന്നിസ ദമ്പദികളുടെ ഏക സന്തതിയാണ് മരിച്ച റാഫിദ്.
മൃതദേഹം ചാവക്കാട് താലൂക് ആശുപത്രി മോർച്ചറിയിൽ.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.