ഗുരുവായൂര്‍ : മുല്ലത്തറ റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സമാദരണ സായാഹ്നം സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് കെ.വത്സലന്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാര വിചതരണം നഗരശഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് വാര്യര്‍ നിര്‍വ്വഹിച്ചു. അസോസിയേഷന്‍ സെക്രട്ടറി വി.സി സുരേഷ്, കൗണ്‍സിലര്‍മാരായ ശോഭഹരിനാരായണന്‍, സുഷ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.