mehandi new

കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് ബീച്ച് ഫെസ്റ്റിവൽ കമ്മറ്റിക്ക് കൈമാറിയ വിദ്യാർത്ഥികൾക്ക് ആദരം

fairy tale

മന്ദലാംകുന്ന്:  മന്ദലാംകുന്ന് ബീച്ചിൽ നിന്നും കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് ബീച്ച്  ഫെസ്റ്റിവൽ കമ്മറ്റിക്ക്  കൈമാറി മാതൃകപരമായ പ്രവർത്തനത്തിന്  വിദ്യാർത്ഥികളായ ഷമ്മാസ്, മുഹമ്മദ് ഷിറാസ്, മുഹമ്മദ് ഷെഹാസദ്, മുഹമ്മദ് ഷിബിൽ എന്നിവരെ കെ കരുണാകരൻ ഫൗണ്ടേഷൻ പുന്നയൂരിന്റെ നേതൃതത്തിൽ ആദരിച്ചു. ഫൗണ്ടേഷൻ ചെയർമാൻ ബിനേഷ് വലിയകത്ത് മെമൊന്റോ നൽകി  ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ഷാഹു പള്ളത്ത് അധ്യക്ഷത വഹിച്ചു.

planet fashion

ജനറൽ കൺവീനർ സുൽത്താൻ കെ എച്ഛ് സ്വാഗതം പറഞ്ഞു. ജോയിൻ കൺവീനർ ശിഹാബ് പുളിക്കൽ, ഷംറൂദ്, യൂസഫ്തണ്ണി തുറക്കൽ,ഷഹീർ പടിഞ്ഞാറയിൽ,17ാം വാർഡ് മെമ്പർ മുജീബ് റഹ്മാൻ, നിസാർ കിഴക്കൂട്ട്, നൗഫീർ കെ എച്ച്, ഷൌക്കത്ത് പണിക്കവീട്ടിൽ എന്നിവർ നേതൃത്വം നൽകി.

Macare 25 mar

Comments are closed.