mehandi banner desktop
Chavakkad online

ചാവക്കാട് ഉപജില്ലാ സ്കൂൾ കായിക മേളയിൽ നേട്ടം കൊയ്ത് പാലയൂർ സെന്റ് തോമസ് സ്കൂളിലെ കുരുന്നുകൾ

Ft

പാലയൂർ : ചാവക്കാട് ഉപജില്ലാ സ്കൂൾ കായിക മേളയിൽ എൽ പി  മിനി ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും, എൽ.പി മിനി അഗ്രിഗേറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി പാലയൂർ സെന്റ് തോമസ് എൽ പി സ്കൂൾ. മത്സരത്തിൽ പങ്കെടുത്ത കുരുന്നുകളെ സ്കൂൾ അധികൃതർ അനുമോദിച്ചു. 

Jan oushadi

പാലയൂർ തീർത്ഥകേന്ദ്രം സഹ വികാരി ഫാ. ഡെറിൻ അരിമ്പൂർ മെഡലുകൾ സമ്മാനിച്ചു. സ്കൂൾ മാനേജറും, തീർത്ഥകേന്ദ്രം ആർച്ച് പ്രിസ്റ്റുമായ ഡോ. ഡേവീസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക ജ്യോതി ജോർജ്, പി.ടി.എ പ്രസിഡന്റ് പി.ബി ഷെമീർ, എം പി.ടി.എ പ്രസിഡന്റ് ധന്യ ബാബു, സ്റ്റാഫ് സെക്രട്ടറി സോജി റാഫി എന്നിവർ പ്രസംഗിച്ചു.

തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പാലയൂർ സെന്ററിലേക്ക് ആഹ്ലാദ പ്രകടനം നടത്തി. അധ്യാപകരായ എൻ. വി ജൂലി, പി. വി ഷിബ, പി. വി ഷെറിൻ റോസ്, പി. ഡി ജിതേഷ്, രക്ഷിതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.