ചാവക്കാട്: പുന്ന റോഡിൽ രാജാ സ്കൂളിനടുത്ത് ദേഹത്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു.

കോഴിക്കുളങ്ങര ചെറുപറമ്പിൽ വീട്ടിൽ ബിജീഷിന്റെ ഭാര്യ പ്രമീത (33) യാണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് 1.45 ഓടെ വീടിനകത്തു വെച്ചാണ് തീകൊളുത്തിയത്. സാരമായി പൊള്ളലേറ്റ യുവതിയെ ചാവക്കാട് ടോട്ടൽ കെയർ പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.