mehandi new

ഗുരുവായൂർ മണ്ഡലത്തിൽ മുരളിക്ക് 12876 വോട്ടിന്റെ ഭൂരിപക്ഷം സുരേഷ് ഗോപി മൂന്നാമത് – തൃശൂരിലെ മറ്റു ആറു മണ്ഡലങ്ങളിലും സുരേഷ്ഗോപി മുന്നിൽ

fairy tale

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിൽ മുരളിക്ക് എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിയേക്കാൾ 12876  വോട്ടിന്റെ ലീഡ് സുരേഷ് ഗോപി മൂന്നാമത്. തൃശൂരിലെ മറ്റു ആറു മണ്ഡലങ്ങളിലും സുരേഷ്ഗോപി മുന്നിൽ. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനർത്തിയായിരുന്ന ടി എൻ പ്രതാപന് ഗുരുവായൂർ മണ്ഡലത്തിൽ നിന്നും 20000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. തൃശൂരിൽ ഏറ്റവും അധികം വോട്ട് ലഭിച്ചിരുന്നതും ഗുരുവായൂരിൽ നിന്നായിരുന്നു. മുരളിക്ക് 57925 വോട്ടും വി എസ് സുനിൽ കുമാറിന് 50519 വോട്ടും സുരേഷ് ഗോപിക്ക്  45049 വോട്ടുമാണ് ഗുരുവായൂരിൽ നിന്നും ലഭിച്ചത്.  ഗുരുവായൂരിൽ രണ്ടാം സ്ഥാനത്തുള്ള സുനിൽ കുമാറിനെക്കാൾ 7405 വോട്ട് യു ഡി എഫ് നേടി. ഇരിങ്ങാലക്കുടയിലും തൃശൂരും മുരളി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ഗുരുവായൂർ ഉൾപ്പെടെ മറ്റു അഞ്ചു മണ്ഡലങ്ങളിൽ സുനിൽ കുമാറാണ് രണ്ടാം സ്ഥാനത്ത്.

planet fashion

തീരദേശ മണ്ഡലമായ നാട്ടികയിൽ സുരേഷ് ഗോപിക്ക് സുനിൽ കുമാറിനെക്കാൾ 13945 വോട്ട് ഭൂരിപക്ഷം ലഭിച്ചു. സുരേഷ് ഗോപിക്ക് നാട്ടികയിൽ 66854 വോട്ട് ലഭിച്ചപ്പോൾ യു ഡി എഫി ന്  ലഭിച്ചത് 38195 വോട്ടുകൾ മാത്രമാണ് . നാട്ടികയിൽ യു ഡി എഫി നേക്കാൾ 28659 വോട്ടിന്റെ ഭൂരിപക്ഷമാണ് എൻ ഡി എ നേടിയത്. 

Ma care dec ad

Comments are closed.