mehandi new

സ്വച്ഛ് ഭാരത് അഭിയാൻ – പോസ്റ്റർ രചനാ മത്സരം നടത്തി

fairy tale

ചാവക്കാട് : സ്വച്ഛ് ഭാരത് അഭിയാൻ പരിപാടിയുടെ ഭാഗമായി ചാവക്കാട് താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.
വിദ്യാർത്ഥികളിൽ ശുചിത്വ അവബോധം വളർത്തുന്നതിന്റെ ഭാഗമായി ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്.

planet fashion

ഹൈ സ്കൂൾ വിഭാഗത്തിൽ എൽ എഫ് ജി എച്ച് എസ് മമ്മിയൂരിലെ അമൃത കെ ഒന്നാം സ്ഥാനവും മണത്തല ജി എച്ച് എസ് ലെ സരോദ് ബാൽ കെ എം രണ്ടാം സ്ഥാനവും നേടി.
ഹയർ സെക്കണ്ടറി വിഭാഗത്തിൽ മണത്തല ജി എച്ച് എസ് എസ് ലെ ആയിഷ സി എം ഒന്നാം സ്ഥാനവും എം ആർ ആർ എം സ്കൂളിലെ ദേവിനന്ദന കെ എസ് രണ്ടാം സ്ഥാനവും നേടി.

ചാവക്കാട് താലൂക്കാശുപത്രിയിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് സമ്മാനദാനം നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൻ ബുഷറ ലത്തീഫ്, ആശുപത്രി സൂപ്രണ്ട് ഡോ ശ്രീജ പി കെ, ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ സി വി, സെക്രടറി മാർട്ടിൻ പെരേര തുടങ്ങിയവർ സംസാരിച്ചു.

Jan oushadi muthuvatur

Comments are closed.