Header

ചാവക്കാട് നഗരശ്രീ ഉത്സവത്തിന് തുടക്കമായി

ചാവക്കാട് : ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി വിവിധ പദ്ധതികളെ കുറിച്ച് നഗരസഭയിലെ സ്ഥിരതാമസം ഉള്ളവരെ ബോധവത്കരിക്കുന്നതിനും, ഉൾപ്പെടുത്തുന്നതിനുമായി ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന നഗരശ്രീ ഉത്സവത്തിനു തുടക്കം കുറിച്ചു. ശനിയാഴ്ച രാവിലെ പത്തിന് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

നഗരസഭാ ഉപാധ്യക്ഷൻ കെ.കെ. മുബാറക് അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷാഹിന സലിം, മുഹമ്മദ് അൻവർ എ. വി, പ്രസന്ന രണദിവെ, ബുഷറ ലത്തീഫ്, ഹെൽത്ത് ഇൻസ്പെക്ടർ ഷെമീർ എം, നഗരസഭ കൗൺസിലർമാർ, കുടുംബശ്രീ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

തൊഴിലധിഷ്ഠിത സൗജന്യ നൈപുണ്ണ്യ പരിശീലനത്തിന് പങ്കെടുക്കാൻ താല്പര്യമുള്ള യുവതി യുവാക്കൾക്കായി രാവിലെ സെമിനാറും ഇതോടനുബന്ധിച്ചു സംഘടിപ്പിച്ചു. കേരള സർക്കാർ, എൻ യു എൽ എം, കുടുംബശ്രീ വഴി നടപ്പാക്കുന്ന വിവിധ പരിശീലന പദ്ധതികളെക്കുറിച്ചു സർക്കാർ അംഗീകൃത ഏജൻസികളായ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ക്ലാസുകൾ എടുത്തു. ഉച്ചക്ക് ശേഷം സ്വയം തൊഴിൽ സംരഭം ആരംഭിക്കുവാൻ താല്പര്യം ഉള്ളവർക്കായി മറ്റൊരു സെമിനാറും സംഘടിപ്പിച്ചു.

ചാവക്കാട് ഇൻഡസ്ട്രി എക്സ്റ്റൻഷൻ ഓഫീസർ നവ്യ രാമചന്ദ്രൻ, എം ഇ സി വനജ എന്നിവർ ക്ലാസുകൾ എടുത്തു. ബാങ്ക് ലോൺ വഴി സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പീറ്റർ വിശദീകരിച്ചു.

നാഷണൽ റിസോഴ്സ് ഓർഗനൈസേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിഡിഎസ് ചെയർപേഴ്സൺ പ്രീജ ദേവദാസിനെ ചടങ്ങിൽ ആദരിച്ചു.
എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ രഞ്ജിത്ത് അലക്സ് നന്ദി പറഞ്ഞു.

thahani steels

Comments are closed.