mehandi banner desktop
Chavakkad online

ഹെല്‍മെറ്റ് ധരിച്ച് യാത്രചെയ്യുന്ന ബൈക്ക് യാത്രികര്‍ക്ക് മിഠായി വിതരണം ചെയ്തു

Ft

ചാവക്കാട്: ഹെല്‍മെറ്റ് ധരിച്ച് യാത്രചെയ്യുന്ന ബൈക്ക് യാത്രികര്‍ക്ക് എം.ആര്‍.ആര്‍.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ മിഠായി വിതരണം ചെയ്തു. റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായാണിത്. ചാവക്കാട് സബ് ഇന്‍സ്‌പെക്ടര്‍ എം.കെ. രമേഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ രൂപവത്കരണയോഗവും എസ്.ഐ. നിര്‍വ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഫിറോസ് പി. തൈപറമ്പില്‍ അധ്യക്ഷനായി.
ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.സി. ആനന്ദന്‍, പ്രധാനാധ്യാപിക കെ.എസ്. സരിതകുമാരി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാംകുമാര്‍, ആര്‍.വി.എം. ബഷീര്‍ മൗലവി, പേഴ്‌സി സി. ജേക്കബ്ബ് എന്നിവര്‍ പ്രസംഗിച്ചു.

Jan oushadi

Comments are closed.