തെരുവ് ജീവിതം നയിക്കുന്നവർക്ക് ബലി പെരുന്നാൾ ദിനത്തിൽ ഭക്ഷണം നൽകി എസ് വൈ എസ്

മന്ദലാംകുന്ന് : മനോനില തെറ്റിയവരും യാചകരുമായ തെരുവ് ജീവിതം നയിക്കുന്നവർക്ക് ബലി പെരുന്നാൾ ദിനത്തിൽ ഭക്ഷണം നൽകി എസ് വൈ എസ് മന്ദലാംകുന്ന് യൂണിറ്റ്. മഹല്ലിലെ അർഹത പെട്ട കുടുംബങ്ങൾക്കും ഭക്ഷ്യ കിറ്റ് നൽകി. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് ടി എം ഹുസൈൻ ഉദ്ഘാടനം ചെയ്തു, കെ എം ജെ യൂണിറ്റ് സെക്രട്ടറി ആരിഫ് കരിയാടൻ അധ്യക്ഷത വഹിച്ചു. അനസ് മുഈനി, ഷെമീർ, നിയാസ് കൂളിയാട്ട്, അഷ്ഫാർ, ഷാഹിദ്, ശിഹാബ് ബാഖവി, സദ്ദാം, ഫയാസ്, സഫർ, ഷുക്കൂർ കരിയാടൻ, എന്നിവർ നേതൃത്വം നൽകി.

Comments are closed.