mehandi new

ആശയ പ്രചാരണത്തിന് ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണം – മൊയ്തീൻ ഫൈസി പുത്തനഴി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: സംഘടനാ രംഗത്ത് ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പ്രബോധന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്ന് സുന്നി യുവജന സംഘം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി മൊയ്തീൻ ഫൈസി പുത്തനഴി പറഞ്ഞു.
എസ്.വൈ.എസ്.സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന കർമ്മ പദ്ധതി വിശദീകരണത്തിനായി തൃശൂർ ജില്ലാ കമ്മിറ്റി വിളിച്ചു ചേർത്ത കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ തലം മുതൽ ജില്ലാ തലം വരെയുള്ള കമ്മിറ്റികൾക്ക് അംഗീകാരം നൽകുന്നതിനും നിലവിൽ അംഗീകാരമുള്ളവക്ക് പുതുക്കി നൽകുന്നതിനും 2018 ഏപ്രിൽ 10 മുതൽ മേയ് 10 വരെ വിവിധ തലങ്ങളിൽ അദാലത്തുകൾ നടത്താൻ തീരുമാനിച്ചു. അദാലത്ത് സംബന്ധിച്ച മണ്ഡലം തല ശിൽപശാലകൾക്കായി പുതുക്കാട് മാർച്ച് 21ന് രാവിലെ 10 നും, കൊടുങ്ങല്ലൂർ, മണലൂർ, ഗുരുവായൂർ, നാട്ടിക എന്നിവിടങ്ങളിൽ 23 വൈകുന്നേരം 4 നും കുന്ദംകുളത്ത് 24 വൈകുന്നേരം നാലിനും കൈപ്പമംഗലത്ത് 25 വൈകുന്നേരം 4 നും ചേലക്കരയിൽ 26 രാവിലെ 10നും സമ്പൂർണ്ണ മണ്ഡലം കമ്മിറ്റി യോഗങ്ങൾ ചേരും. ചാവക്കാട് പ്രസ് ഫോറം ഓഡിറ്റോറിയത്തിൽ ചേർന്ന കൗൺസിൽ മീറ്റിൽ എസ്. വൈ. എസ്. ജില്ലാ പ്രസിഡൻറ് അബ്ദുൽ കരീം ഫൈസി പൈങ്കണ്ണിയൂർ അധ്യക്ഷത വഹിച്ചു. സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി ഹംസ ബിൻ ജമാൽ റംലി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ മൗലവി വെന്മേനാട്, ട്രഷറർ സി. കെ. അഷ്റഫലി, വർക്കിംഗ് സെക്രട്ടറി പി. പി. മുസ്തഫ മൗലവി, സി.എസ്. ഹുസൈൻ തങ്ങൾ, ടി.എസ്. മുബാറക്, എസ്.എ.സിദ്ദീഖ്, കെ. ആർ. സദഖത്തുല്ല, ഉമർഹാജി എടയാടി, ഹൈദർ മാരേക്കാട്, ടി.കെ.എ. കബീർ ഫൈസി, സി.പി. മുഹമ്മദ് ഫൈസി, അബ്ദുൽ കരീം മാമ്പ്ര, വി. മൊയ്തീൻ കുട്ടി മുസ്ലിയാർ, പി.കെ. അഹമ്മദ് , കെ.എ.മൊയ്തുണ്ണി ഹാജി, അബു മൗലവി കരിക്കാട്, ഉസ്മാൻ കല്ലാട്ടയിൽ, കെ.എ. ബാദുഷ അൻവരി, കെ.എം. ഉസ്മാൻ മുസ്ലിയാർ, പി.കെ. മൂസ ദർസി, വി.എം. ഇൽയാസ് ഫൈസി, ആർ.എസ്. മുഹമ്മദ് മോൻ, എ.കെ. ബക്കർ, സലീം പള്ളത്ത്, കെ.എ. ബഷീർ, കെ.കെ. അബ്ദുറസാഖ് എ.വി.ഹംസക്കുട്ടി ഹാജി സലാം പാലുവായ് എന്നിവർ പങ്കെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.