mehandi new

പുന്നയൂരിൽ ടി എ ആയിഷ

fairy tale

പുന്നയൂർ : യുഡിഎഫ് ഭരണം തിരിച്ചുപിടിച്ച പുന്നയൂർ ഗ്രാമപഞ്ചായത്തിൽ വാർഡ്‌ 1 മന്നലാംകുന്നിൽ നിന്നും ജയിച്ച മസ്ലിം ലീഗിലെ മുതിർന്ന വനിതാ നേതാവ് ടി എ ആയിഷ പഞ്ചായത്ത്‌ പ്രസിഡന്റ് ആയേക്കും. പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തന പരിചയമുള്ള ടി എ ആയിഷ നിലവിൽ വനിതാ ലീഗിന്റെ ജില്ലാ വൈസ് പ്രസിഡണ്ടാണ്. പഞ്ചായത്ത് പ്രസിഡണ്ട് സീറ്റ് വനിതാ സംവരണമായ പുന്നയൂർ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസ്സിലെ ഐ പി രാജേന്ദ്രനു ലഭിച്ചേക്കും എന്നാണ് പൊതു അഭിപ്രായം. വാർഡ്‌ 9 കുരഞ്ഞിയൂരിൽ നിന്നും ജയിച്ച കോൺഗ്രസിലെ സീനിയർ നേതാവാണ് ഐ പി രാജേന്ദ്രൻ. ആദ്യഘട്ട ഭരണം ലീഗിനു ലഭിക്കുകയാണെങ്കിൽ രണ്ടാം ഘട്ടത്തിൽ കോൺഗ്രസിലെ കെ.എം സീനത്തിനാണ് പ്രസിഡന്റ് സ്ഥാനത്തിന് സാധ്യത. കോൺഗ്രസിലെ മുതിർന്ന നേതാവും നിലവിലെ വാർഡ് മെമ്പറും ആയ ഹൈദരാലിയുടെ വാർഡ് ആയ വാർഡ് 11 ൽ നിന്നും വിജയിച്ച് വന്ന യുവതിയാണ് കെ.എം സീനത്ത്. വൈസ് പ്രസിഡന്റ് സ്ഥാനം വാർഡ് എട്ടിൽ നിന്നും ജയിച്ച മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി ആർ പി ബഷീറിനും ലഭിച്ചേക്കും.

planet fashion

22 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ 17 സീറ്റ് യുഡിഎഫിന് ലഭിച്ചപ്പോൾ 5 സീറ്റിൽ മാത്രമാണ് എൽഡിഎഫ് ജയിച്ചത്. യുഡിഎഫിന് ലഭിച്ച 17 സീറ്റിൽ 9 സീറ്റിൽ മുസ്ലിം ലീഗും എട്ട് സീറ്റിൽ കോൺഗ്രസുമാണ് ജയിച്ചത്.21 ന് ഞായറാഴ്ചയാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ.

Comments are closed.