ടി കെ മുത്തുക്കോയ തങ്ങളെ അനുസ്മരിച്ചു

ചാവക്കാട്: ജീവിതകാലം മുഴുവൻ മനുഷ്യാവകാശങ്ങൾക്കും ദരിദ്രജനങ്ങളുടെ ശബ്ദത്തിനുമായി എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത അധ്യാപകനും, കവിയും തത്ത്വചിന്തകനുമായിരുന്ന ടി കെ മുത്തുക്കോയ തങ്ങളെ അനുസ്മരിച്ചു. ചാവക്കാട് എം എസ് എസ് ഹാളിൽ അസർ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ ചടങ്ങ് കുഞ്ഞുമുഹമ്മദ് പുലവത്ത് (മാനാസ് ഫൗണ്ടേഷൻ) ഉദ്ഘാടനം ചെയ്തു. സാമൂഹിക നീതിക്കായുള്ള പോരാട്ടങ്ങളിലൂടെ പുതിയ തലമുറയെ വളർത്തിയെടുത്ത ഗുരുവായി മുത്തുക്കോയ തങ്ങൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് അംഗം വി.എം. മുഹമ്മദ‍് ഗസ്സാലി, ആറ്റക്കോയ തങ്ങൾ, ടി.വി. മുഹമ്മദാലി, എം.എസ്. സുബ്രഹ്മണ്യൻ, അഷ്‌റഫ് ശ്രമദാനി, അബ്ദുറഹ്മാൻ പാടൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

Comments are closed.