വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു

ഒരുമനയൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്ത് 2024 25 പദ്ധതിയിൽ ഉൾപ്പെടുത്തി എസ് സി വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കെ വി കബീർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ എച് കയ്യുമ്മു ടീച്ചർ, കെ. വി രവീന്ദ്രൻ, ഇ. ടി. ഫിലോമിന ടീച്ചർ, മെമ്പർമാരായ ഹസീന അൻവർ, സിന്ധു അശോകൻ, ആരിഫ ജൂഫെയർ, വി. സി ഷാഹിബാൻ, കെ. ജെ ചാക്കോ എന്നിവർ സംസാരിച്ചു. സെക്രട്ടറി പീതാംബരൻ, അസിസ്റ്റന്റ് സെക്രട്ടറി ജെറുസൺ എന്നിവർ പങ്കെടുത്തു.

Comments are closed.