mehandi banner desktop
Chavakkad online
Browsing Tag

Chavakkad

പുതിയ ആംബുലൻസുമായി തിരുവത്ര ലാസിയോ – മൊബൈൽ ഫ്രീസറും ലഭ്യമാവും

തിരുവത്ര : കഴിഞ്ഞ ആറ് വർഷം ചാവക്കാടും പരിസര പ്രദേശങ്ങളിലും ആംബുലൻസ് സേവനത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായ ലാസിയോ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ആംബുലസിന്റെയും മൊബൈൽ ഫ്രീസർ സർവീസിന്റെയും ഉദ്ഘാടനം ഡോ. നിത ടിജി (അസിസ്റ്റന്റ് സർജൻ,…

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ ഓൾ കേരള വീൽ ചെയർ റൈറ്റ് ഫെഡറേഷൻ ചാവക്കാട് സിവിൽ സ്റ്റേഷനു മുൻപിൽ സമരം…

ചാവക്കാട് : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓൾ കേരള വീൽ ചെയർ റൈറ്റ് ഫെഡറേഷൻ ചാവക്കാട് സിവിൽ സ്റ്റേഷനു മുൻപിൽ സമരം നടത്തി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി ബി സക്കീർ ഹുസൈൻ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് താജുദ്ദീൻ നാട്ടിക…

ബസ് യാത്രക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച രണ്ട് തമിഴ് യുവതികളെ നാട്ടുകാർ പിടികൂടി പോലീസിൽ…

ചാവക്കാട്: പൊന്നാനി റൂട്ടിലോടുന്ന ബസ്സിൽ യാത്ര ചെയ്തിരുന്ന മണത്തലയിൽ താമസിക്കുന്ന 67 കാരിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ് നാടോടി യുവതികളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. തമിഴ് നാട് തൂത്തുക്കുടി അണ്ണാനഗറിൽ താമസക്കാരായ മുരുകൻ ഭാര്യ…

പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വ്യാഴാഴ്‌ച്ച ഷഷ്ടി മഹോത്സവം

ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ബാലമുരുക ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നാമത് ഷഷ്ടി മഹോത്സവം നവംബർ 7ന് ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ വിശേഷാൽ ഗണപതി ഹോമം, …

തൃശ്ശൂർ സാഹോദയ ഹാൻഡ് ബോൾ ടൂർണമെന്റിൽ വിജയികളായ ചാവക്കാട് രാജ സ്കൂൾ വിദ്യാർത്ഥികളെ അനുമോദിച്ചു

ചാവക്കാട് : സഹോദയ ഹാൻഡ് ബോൾ ടൂർണ്ണമെന്റ്  ജേതാക്കളെ അനുമോദിച്ചു. തൃശ്ശൂർ പൂച്ചട്ടി ഭാരതീയ വിദ്യാ ഭവൻസ് സ്കൂളിൽ വച്ച് നടന്ന   തൃശ്ശൂർ സാഹോദയ  ഹാൻഡ് ബോൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം…

പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ബ്ലാങ്ങാട് സ്വദേശിയായ യുവാവിന് 25 വര്‍ഷം മൂന്ന് മാസം കഠിനതടവും…

ചാവക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയും മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കി വശീകരിച്ചും ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് 25 വര്‍ഷം മൂന്ന് മാസം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബ്ലാങ്ങാട്…

കേരള സംസ്ഥാന തൈക്വണ്ടോ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടിയ ആറാം ക്ലാസ് വിദ്യാർത്ഥി അസ ഫാത്തിമയെ…

ചാവക്കാട് : കാസർഗോഡ് വെച്ച് നടന്ന 26-ാംമത് കേരള സംസ്ഥാന തൈക്വണ്ടോ ചാമ്പ്യൻ ഷിപ്പിൽ സബ്ജൂനിയർ പെൺകുട്ടികളുടെ 50 kg വിഭാഗത്തിൽ തൃശൂർ ജില്ലക്ക് വേണ്ടി സിൽവർ മെഡൽ നേടിയ അസ ഫാത്തിമ പാലക്കലിനെ ഗുരുവായൂർമണ്ഡലം പ്രവാസിലീഗ് ആദരിച്ചു. ചാവക്കാട്…

പത്തേമാരി രചിച്ച പ്രവാസി എഴുത്തുകാരൻ ശരീഫ് ഇബ്രാഹിമിന് ചാവക്കാട് പൗരാവകാശ വേദിയുടെ ആദരം

ചാവക്കാട് : പ്രവാസ ജീവിതത്തെ ആസ്പദമാക്കി പത്തേമാരി എന്ന പുസ്തകം രചിച്ച പ്രശസ്ത പ്രവാസി എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ശരീഫ് ഇബ്രാഹിമിനെ പൗരാവകാശ വേദിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു. ചാവക്കാട് എം. എസ്. എസ് ഹാളിൽ നടന്ന ചടങ്ങിൽ എ…

മണത്തല അയിനിപ്പുള്ളിയിൽ പിവിസി പൈപ്പിനുള്ളിൽ കുടുങ്ങിക്കിടന്ന ഭീമൻ മലമ്പാമ്പിനെ പിടികൂടി

ചാവക്കാട്: മണത്തല അയിനിപ്പുള്ളി സെന്ററിൽ ബസ് സ്റ്റോപ്പ് പരിസരത്ത് നിന്നും ഭീമൻ മലമ്പാമ്പിനെ പിടികൂടി. ദേശീയപാതയുടെ പണി നടക്കുന്നതിനാൽ ബസ് സ്റ്റോപ്പ് പരിസരത്ത് ഉണ്ടായിരുന്ന പിവിസി പൈപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു മലമ്പാമ്പ്. …

താങ്ങും തണലും – സൗജന്യ രോഗനിർണയ ക്യാമ്പും പ്രാഥമിക പരിചരണ പരിശീലന ക്ലാസും സംഘടിപ്പിച്ചു

മണത്തല : തൃശൂർ ദയ ജനറൽ ഹോസ്‌പിറ്റലും താങ്ങും തണലും ചാരിറ്റബിൾ ട്രസ്‌റ്റ് ചാവക്കാടും സംയുക്തമായി സൗജന്യ രോഗനിർണയ ക്യാമ്പും, പ്രാഥമിക പരിചരണ പരിശീലന ക്ലാസും സംഘടിപ്പിച്ചു. മണത്തല ബ്ലോക്ക് കോൺഫറൻസ് ഹാളിൽ നടന്ന പ്രോഗ്രാം സർക്കിൾ ഇൻസ്പെക്ടർ ഓഫ്…