mehandi new
Browsing Tag

Chavakkad

കളിസ്ഥലമില്ല : ക്രിക്കറ്റ് മത്സരം ചാവക്കാട് നഗരസഭ ഓഫീസിന് മുന്നിൽ

​ചാവക്കാട്: നാളിതുവരെയായി ചാവക്കാട് നഗരസഭയിൽ കളിസ്ഥലം നിർമിക്കാത്തതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ചാവക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുന്നിൽ  ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. ഗുരുവായൂർ മണ്ഡലം സെക്രട്ടറി ഡോ.

ചാവക്കാട് നഗരസഭയിൽ മൂന്ന് റോഡുകൾ നാടിന് സമർപ്പിച്ചു

ചാവക്കാട്:  നഗരസഭയിലെ 15-ാം വാർഡിലെ മൂന്ന്  റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു.  അമ്പത്ത് റോഡ്, ബത്തൻ ബസാർ റോഡ്, നവയുഗം റോഡ് എന്നിവയാണ്  ഗതാഗതത്തിനായി തുറന്നുകൊടുത്തത്. റോഡുകളുടെ ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ

ഹൃദയാഘാതം; പി ഡി പി മുഹമ്മദ് സൗദിയിൽ നിര്യാതനായി

റിയാദ് : പി ഡി പി മുഹമ്മദ് എന്നറിയപ്പെടുന്ന തിരുവത്ര സ്വദേശി എ എച്ച് മുഹമ്മദ് (52) ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ നിര്യാതനായി. സൗദി സമയം ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. നസീമിലെ അൽ ജസീറ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല.

ആളൊഴിഞ്ഞ പറമ്പിൽ അഴുകിയ ജഡം കണ്ടെത്തി – മലപ്പുറം കോടൂർ സ്വദേശിയെന്ന് സംശയം

ചാവക്കാട്: ചാവക്കാട് കോടതിക്ക് മുന്നിലെ കെട്ടിടടങ്ങൾക്ക് പുറകിലെ കാടുപിടിച്ചു കിടക്കുന്ന പറമ്പിൽ പുരുഷൻ്റെ അഴുകിയ ജഡം കണ്ടെത്തി. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ആറു

ആരവം ഉയരും മുൻപേ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് യു ഡി എഫ്

ചാവക്കാട്: കേരളത്തിൽ തദ്ദേശ സ്വയഭരണ സ്ഥാപനത്തിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ആരവം ഉയരും മുൻപേ ചാവക്കാട് നഗരസഭ വാർഡ് 8 ൽ ഐക്യ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനം തുടങ്ങി. മുൻ എം പി യും കെപിസിസി

ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ 100 ഡയാലിസിസ് സൗജന്യം

ചാവക്കാട് : ഹയാത്ത് ആശുപത്രിയിൽഡയാലിസിസ് യൂണിറ്റ് ഞായറാഴ്ച്ച പ്രവർത്തനം ആരംഭിക്കുമെന്ന് ഹയാത്ത് ഹോസ്പിറ്റൽ എംഡി ഡോക്ടർ ഷൗജാദ്, മാനേജർ മുഹമ്മദ് ഷാക്കിർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് കൺ സോളുമായി സഹകരിച്ച് 100

ശബരിമല സ്വർണ്ണപാളി – ദേവസ്വം മന്ത്രി രാജിവെക്കണം

കടപ്പുറം : ശബരിമലയിൽ സ്വർണ്ണപാളി മോഷണത്തിന് നേതൃത്വം നലകിയ ദേവസ്വം മന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട്  കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ പ്രതിഷേധ ജ്വാല ഡി.സി.സി. ജനറൽ സെക്രട്ടറി കെ. ഡി. വീരമണി ഉദ്ഘാടനം ചെയ്തു. മണ്ഡലം

ശബരിമല സ്വർണ്ണപാളി – സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ കോൺഗ്രസ്സ് പ്രതിഷേധ ജ്വാല

ചാവക്കാട് : ശബരിമലയിലെ സ്വർണ്ണപാളി കവർച്ച നടത്തിയെന്നാരോപിച്ച് പിണറായി സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മുൻസിപ്പൽ ചത്വരത്തിൽ നിന്നും

റോഡിന്റെ പേര് മാറ്റിയ നഗരസഭ നടപടിയിൽ പ്രതിഷേധം

ചാവക്കാട് : റോഡിൻ്റെ പേര് മാറ്റിയ നഗരസഭ നടപടിയിൽ പ്രതിഷേധം. ചാവക്കാട് നഗരസഭ 7-ാം വാർഡിൽ ഉൾപ്പെട്ട  കോടതിയുടെ പുറകുവശത്തു കൂടെ പോകുന്ന ഓവുങ്ങലിൽ നിന്നും മുതുവട്ടൂർ പാലയൂർ റോഡിൽ സന്ധിക്കുന്ന കാജ പരീത് ഹാജി റോഡിന്റെ പേരാണ് മാറ്റിയത്. 

ഡോ ഷിൻസിൻ സാൽമിയക്ക് മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആദരം

തിരുവത്ര : എറണാകുളം  ഡി പി എം ഹോമിയോ മെഡിക്കൽ കോളേജിൽ (DPMMHC) നിന്നും വിജയകരമായി പഠനം പൂർത്തിയാക്കിയ ഡോ ഷിൻസിൻ സാൽമിയയെ തിരുവത്ര മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. ട്രസ്റ്റ്‌ ചെയർമാൻ സി എ ഗോപപ്രതാപൻ ഉപഹാരം നൽകി.  കെ