mehandi new
Browsing Tag

Chavakkad

എസ് ഐ ആർ – വോട്ടിങ് തടസ്സപ്പെടുത്താനുള്ള ബിജെപി തന്ത്രം- സി എച്ച് റഷീദ്

ചാവക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനിടയിൽ എസ്‌ഐആർ നടത്തുന്നത് അപ്രായോഗികമായിരിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ്. മുസ്‌ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു

ചാവക്കാട് ഉപജില്ലാ കലോത്സവത്തിന് നാളെ തുടക്കം

ചാവക്കാട്: നാലു ദിവസങ്ങളിലായി എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന ചാവക്കാട് ഉപജില്ലാ കലോത്സവത്തിനു നാളെ തിരിതെളിയും. എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ചാവക്കാട് എ ഇ ഒ, വി ബി

നാടെങ്ങും ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട് : ഇന്ത്യയുടെ പ്രധാനമന്ത്രിയും, ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിൻ്റെ പ്രസിഡണ്ടുമായിരുന്ന ഇന്ദിര ഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി.

പി യതീന്ദ്ര ദാസിനു പ്രൗഡോജ്ജ്വല സ്വീകരണം നൽകി സി പി എം

ചാവക്കാട് : സി പി എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച ഡിസിസി മുൻ ജനറൽ സെക്രട്ടറി പി യതീന്ദ്രദാസിന് ചാവക്കാട് ടൗണിൽ സിപിഎമ്മിന്റെ പ്രൗഡോജ്ജ്വല സ്വീകരണം. സ്വീകരണ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

തൃശ്ശൂർ റവന്യൂ ജില്ല ശാസ്ത്രോത്സവം സമാപിച്ചു

ചാവക്കാട് : തൃശ്ശൂർ റവന്യൂ ജില്ല ശാസ്ത്രോത്സവത്തിന്റെയും കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം എൽ എഫ് സി ജി എച്ച് എസ് എസ് മമ്മിയൂരിൽ മണലൂർ എം എൽ എ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. എൻ കെ അക്ബർ എംഎൽഎ ഗുരുവായൂർ അധ്യക്ഷത വഹിച്ചു.

ജില്ലാ ശാസ്ത്രമേള : ഓവറോൾ നേടി പനങ്ങാട് എച്ച് എസ് എസ് – മമ്മിയൂർ എൽ എഫിന് രണ്ടാം സ്ഥാനം

ചാവക്കാട് : ജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻമാരായി പനങ്ങാട് എച്ച് എസ് എസ്. 349 പോയിന്റ് കരസ്ഥമാക്കിയാണ് പനങ്ങാട് സ്കൂൾ ചാമ്പ്യൻ പട്ടം നേടിയത്. 305 പോയിന്റ് നേടി രണ്ടാം സ്ഥാനം കരസ്തമാക്കി മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂൾ. 297

മാറണം ശാസ്ത്രമേളയുടെ രീതിശാസ്ത്രം

ചാവക്കാട് : കാലങ്ങളായി നടന്നുവരുന്ന ശാസ്ത്രമേളയുടെ അലകും പിടിയും മാറിയിട്ടുണ്ടെങ്കിലും ശാസ്ത്രമേളയുടെ രീതിശാസ്ത്രം മാറണമെന്ന് സയൻസ് അധ്യാപകർ. ശാസ്ത്രമേള അവസാനിക്കുന്നിടത്ത് കണ്ടുപിടുത്തങ്ങളും അവസാനിക്കുന്ന അവസ്ഥയിൽ നിന്ന് മാറി സമൂഹത്തിനു

നൈപുണ്ണ്യ മികവ് കണ്ടറിയാം ഉത്പന്നങ്ങൾ വാങ്ങിക്കാം – ചാവക്കാട് ഹൈസ്‌കൂളിലേക്ക് സ്വാഗതം

ചാവക്കാട് : വിദ്യാർത്ഥികളുടെ നൈപുണ്ണ്യ മികവ് കണ്ടറിയാം ഉത്പന്നങ്ങൾ വാങ്ങിക്കാം. തൃശൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് കേരള സ്കൂൾ സ്കിൽ ഫെസ്റ്റ് ചാവക്കാട് ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ 52

പിള്ളേര് പൊളിയാണ് ഡ്രൈവിംഗ് സേഫ് ആണ്

ചാവക്കാട് : ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്ന സ്മാർട്ട് ആൻഡ് സേഫ് ഡ്രൈവിംഗ് സിസ്റ്റം അവതരിപ്പിച്ച് നാട്ടുകാരുടെ കയ്യടി നേടി വി എ അനന്തു കൃഷ്ണനും ആദി ദേവ് ഗിരീഷും. കുട്ടനല്ലൂർ സെന്റ് അഗസ്റ്റിൻ സ്കൂളിലെ എട്ടാം

അന്ധരെ സ്മാർട്ടാക്കാൻ ബ്ലൈൻഡ് സ്റ്റിക്കുമായി ആദിത്യ

ചാവക്കാട്: അന്ധർക്ക് തടസ്സങ്ങൾ മറികടന്നു മുന്നോട്ട് പോകാനുള്ള സ്മാർട് സ്റ്റിക് അവതരിപ്പിച്ച് ബ്രഹ്മകുളം സെന്റ് തെരെസാസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി കെ ആദിത്യ. മുന്നിലുള്ള തടസ്സങ്ങളും കുഴികളും മുൻകൂട്ടി അറിഞ്ഞു സുരക്ഷിതമായി