mehandi new
Browsing Tag

heavy rain

വെള്ളകെട്ടിലമർന്ന് അണ്ടത്തോട്, തങ്ങൾപ്പടി മേഖല

അണ്ടത്തോട്: ശക്തമായ മഴയിൽ പുന്നയൂർക്കുളം പഞ്ചായത്തിലെ അണ്ടത്തോട്, തങ്ങൾ പ്പടി, പെരിയമ്പലം, പാപ്പാളി, കുമാരം പടി മേഖലകൾ വെള്ളക്കെട്ടിൽ. അനേകം വീടുകളും, പഞ്ചായത്ത് റോഡുകളും, തെങ്ങിൻ തോട്ടങ്ങളും, ഏക്കറോളം രാമച്ച കൃഷികളും വെള്ളകെട്ടിലമർന്നു. 

തൃശ്ശൂർ ജില്ലയിൽ റെഡ് അലർട്ട്

ചാവക്കാട് : സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ട്.

ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് തെങ്ങ് വീണു അപകടം

ചാവക്കാട് : ശക്തമായ കാറ്റിലും മഴയിലും    വീടിന് മുകളിലേക്ക് തെങ്ങ് വീണു  അപകടം. തിരുവത്ര ഇ.എം.എസ് നഗറിൽ തെക്കരക്കത്ത് ഉമ്മറിന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്.  വീടിനു മുകളിലെ ഷീറ്റിനും, കെട്ടിടത്തിനും കെടുപാടുകൾ സംഭവിച്ചു. ബുധനാഴ്ച്ച

സ്കൂൾ തുറക്കൽ നീട്ടണം -കേരള എയ്ഡഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ

ചാവക്കാട് : സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി അതി തീവ്ര മഴ ഉണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തിന്റെ സാഹചര്യത്തിൽ, സ്കൂൾ തുറക്കുന്നത് ഒരാഴ്ച നീട്ടണമെന്നു കേരള എയ്ഡ്ഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന

തിരുവത്രയിൽ ശക്തമായ കാറ്റും മഴയും – വന്മരം വീടിനു മുകളിലേക്ക് വീണ് അപകടം

ചാവക്കാട്: തിരുവത്ര ഇഎംഎസ് നഗറിൽ. ബുധനാഴ്ച വൈകിട്ട്  അഞ്ചുമണിയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വലിയ മരം കടപുഴകി വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു. തിരുവത്ര ഇഎംഎസ് നഗറിൽ തൊണ്ടൻ കേരൻ റഫീഖിന്റെ വീടിനാണ് ഭാഗികമായി കേടുപാടുകൾ സംഭവിച്ചത്.

മഴ; ജില്ലാ കലോത്സവ സാംസ്കാരിക ഘോഷയാത്ര ഒഴിവാക്കി

കുന്നംകുളം : ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ കലോത്സവത്തോടനുബന്ധിച്ച് നാളെ ഉച്ചതിരിഞ്ഞു മൂന്നിന് നടത്താനിരുന്ന സാംസ്കാരിക ഘോഷയാത്ര ഒഴിവാക്കിയതായി കലോത്സവ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. നാളെ മുതൽ കുന്നംകുളത്ത് ആരംഭിക്കുന്ന

മഴ; തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി – റവന്യു ജില്ലാ കലോത്സവത്തിന്…

തൃശൂർ : ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഡിസംബര്‍ 3) ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍

തൃശൂരിൽ നാളെ ഓറഞ്ച് അലർട്ട് – പൊതുജനം ജാഗ്രത പാലിക്കണമെന്ന് കലക്ടർ

തൃശൂർ : അതിശക്തമായ മഴയ്ക്കുള്ള  സാദ്ധ്യത കണക്കിലെടുത്ത്  എറണാകുളം, തൃശൂർ ജില്ലകളിൽ നാളെ (ഓഗസ്റ്റ് 14) കേന്ദ്ര കാലവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.  പൊതുജനം ജാഗ്രത പാലിക്കണമെന്നു ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ  അറിയിച്ചു. വിവിധ

ഇത് പെയ്തിന്റെ ദുരിതമല്ല ഹൈവേ നിർമ്മാണത്തിലെ തോന്നിവാസങ്ങൾ; എടക്കഴിയൂരിൽ വീടുകളിൽ മഴവെള്ളം കയറി

എടക്കഴിയൂർ : ഹൈവേ നിർമാണത്തിലെ അപാകം മൂലം ശക്തമായ മഴയെതുടർന്ന് എടക്കഴിയൂർ ആറാം കല്ലിൽ വീടുകൾ വെള്ളത്തിലായി. ഹൈവെയിൽ നിന്നും സർവീസ് റോഡിലേക്ക് വരുന്ന മഴ വെള്ളം കാനയിലൂടെ ഒഴിഞ്ഞു പോവാതെ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലേക്കും

വേനൽ ചൂടിന് ആശ്വാസമായി ചാവക്കാടും പരിസരത്തും ശക്തമായ മഴ – ഇടിമിന്നലിൽ ജാഗ്രത പാലിക്കുക

ചാവക്കാട് : കൊടും ചൂടിൽ ആശ്വാസമായി ചാവക്കാട് മേഖലയിൽ ശക്തമായ മഴ. രാത്രി എട്ടുമണിയോട് കൂടി ആരംഭിച്ച മഴ ഒൻപതു മാണിയോട് കൂടി ശക്തി പ്രാപിച്ചു. ശക്തമായ ഇടിമിന്നലോട് കൂടി മണിക്കൂറുകളോളമാണ് മഴ തിമിർത്തു പെയ്തത്. മഴയെ തുടർന്ന്