അകലാട് 30 കുടുംബങ്ങൾക്ക് പട്ടയം – മുഹിയുദ്ധീൻ ജുമാ മസ്ജിദിനും പട്ടയം ലഭിച്ചു
ചാവക്കാട്: നീണ്ട വർഷങ്ങളായി ഭൂമിയുടെ പട്ടയമില്ലാതെ പ്രയാസത്തിലായിരുന്ന പുന്നയൂർ പഞ്ചായത്തിലെ അകലാട് മൂന്നയ്നിയിലെ 30 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചു. വ്യാഴാഴ്ച തൃശ്ശൂരിൽ നടന്ന പട്ടയമേളയിൽ റവന്യു വകുപ്പ് മന്ത്രി കെ.രാജൻ പട്ടയവിതരണം ചെയ്തു.!-->…

