mehandi new
Browsing Tag

Obituary

ക്ഷേത്രക്കുളത്തിൽ മുങ്ങിയ മകളുടെ മക്കളെ രക്ഷിക്കാൻ ശ്രമിച്ച മുത്തച്ഛൻ മുങ്ങിമരിച്ചു

ഗുരുവായൂർ : തിരുവെങ്കിടാചലപതി ക്ഷേത്രക്കുളത്തിൽ മുങ്ങിയ മകളുടെ മക്കളെ രക്ഷിക്കാൻ ശ്രമിച്ച മുത്തച്ഛൻ മുങ്ങിമരിച്ചു. ഗുരുവായൂർ ദേവസ്വം റിട്ട. തിരുവെങ്കിടം കപ്പാത്തയിൽ രവീന്ദ്രനാണ് (68) മരിച്ചത്. മകളുടെ മക്കളായ അർജുൻ, ആദിത്യൻ

ചാവക്കാട് സ്വദേശിയായ യുവാവ് കാനഡയിൽ നിര്യാതനായി

ചാവക്കാട്: ചാവക്കാട് സ്വദേശിയായ യുവാവ് കാനഡയിൽ നിര്യാതനായി.  ചാവക്കാട് ബസ്റ്റാൻഡിന് സമീപം  സഹകരണ റോഡിൽ പുതുവീട്ടിൽ ശംസുദ്ദീൻ (സിറ്റി ഹോട്ടൽ)  മകൻ ഷമീറുദ്ദീൻ (41)  ആണ് കാനഡയിൽ  നിര്യാതനായത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു ഷമീർ.

മകളുടെ വിവാഹ ദിവസം പിതാവ് കുഴഞ്ഞു വീണു മരിച്ചു

ചാവക്കാട് : മകളുടെ വിവാഹ ദിവസം പിതാവ് കുഴഞ്ഞുവീണ് മരിച്ചു. ചാവക്കാട് എയർ ഓഷ്യൻ ട്രാവൽസ് ഉടമ അനുഗ്യാസ് റോഡിൽ താമസിക്കുന്ന പുത്തൻപുള്ളി കുഞ്ഞിമുഹമ്മദ് മകൻ ബഷീർ(59) ആണ് മരിച്ചത്. നിക്കാഹിനു പുറപ്പെടുന്നതിനായി കുളിച്ചു ഡ്രസ്സ്

ഗുരുവായൂരിൽ ആന പാപ്പാനെ കുത്തിക്കൊന്നു

ഗുരുവായൂര്‍: ആനത്താവളത്തില്‍ ആന പാപ്പാനെ കുത്തിക്കൊന്നു. ഒറ്റക്കൊമ്പന്‍ ചന്ദ്രശേഖരനാണ്‌ പാപ്പാന്‍ കോങ്ങാട്‌ സ്വദേശി ഒ.ആര്‍. രതീഷിനെ കുത്തിക്കൊന്നത്‌. ഇന്ന് ഉച്ചക്ക്‌ രണ്ടരയോടെയാണ്‌ സംഭവം. ആനക്ക്‌ വെള്ളം നല്‍കാനായി ആനയെ തളച്ച

ഗുരുവായൂര്‍ ശ്രീകൃഷ്ണാ കോളേജ് പ്രൊഫസർ ഡോ. കെ. ഗീത( 48 ) നിര്യാതയായി

ഇരിങ്ങാലക്കുട: ഗുരുവായൂര്‍ ശ്രീകൃഷ്ണാ കോളേജിലെ ഫിസ്‌ക്‌സ് വിഭാഗം മേധാവിയും അസിസ്റ്റന്റ് ഫ്രൊഫസറുമായ ഡോ. കെ. ഗീത( 48 ) നിര്യാതയായി ഇരിങ്ങാലക്കുട അമ്പലം റോഡിലെ ഗീതം അയ്യങ്കാവ് വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ഞായറാഴ്ച രാവിലെ 10 മണിക്ക്

എടക്കഴിയൂരിൽ സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം – സ്‌കൂട്ടർ യാത്രികൻ മരിച്ചു

ചാവക്കാട് : എടക്കഴിയൂരിൽ സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രികൻ മന്ദലാംകുന്ന് പടിഞ്ഞാറു ജലാലിയ മസ്ജിദിനു സമീപം താമസിക്കുന്ന പരേതനായ വടക്കൂട്ട് കുഞ്ഞാതു മകൻ മുഹമ്മദുണ്ണി ( 56) യാണ് മരിച്ചത്. ഇന്ന്

ചെള്ള് പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കാഞ്ഞാണി: ചെള്ള് പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാരമുക്ക് ചാത്തൻ കുളങ്ങര ക്ഷേത്രത്തിന് സമീപം പുത വീട്ടിൽ കുമാരൻ ഭാര്യ ഓമന(63) യാണ് മരിച്ചത്. ഒക്ടോബർ ഏഴിന് പനി ബാധിച്ച് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഓമന ഇന്ന്

ഒൻപതു വയസ്സുകാരൻ കടലിൽ മുങ്ങി മരിച്ചു – ബീച്ചിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കടലിലേക്ക് പോയ ബോൾ…

പൊന്നാനി : ബീച്ചിൽ ഫുട്ബോൾ കളിക്കിടെ കടലിലേക്ക് പോയ ബോൾ എടുക്കാനായി ശ്രമിക്കുന്നതിനിടെ ഒൻപതു വയസ്സുകാരൻ മുങ്ങി മരിച്ചു.  പൊന്നാനി പോലീസ് സ്റ്റേഷന് സമീപം സാമ്മോന്റകത്ത് മുജീബിന്റെ മകൻ മിഹ്‌റാൻ (9) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ്

ഹൃദയാഘാതം – ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറിയ വയോധികൻ കുഴഞ്ഞു വീണു മരിച്ചു

ചാവക്കാട് : ചാവക്കാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറിയ എഴുപത്തിമൂന്നുകാരൻ കുഴഞ്ഞു വീണു മരിച്ചു. തൃശൂർ കുന്നത്തങ്ങാടി തലപ്പുള്ളി വെളുത്തൂർ പാറക്കുട്ടി മകൻ പ്രേമദാസ് ആണ് ഇന്ന് വൈകുന്നേരം ആറരമണിയോടെ ഫ്ലോട്ടിങ് ബ്രിഡ്ജിൽ കുഴഞ്ഞു

സ്വകാര്യ ആശുപത്രിയിൽ നേഴ്സായ യുവതിയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞാണി: സ്വകാര്യ ആശുപത്രിയിൽ നേഴ്സായ യുവതിയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരമുക്ക് സ്വദേശി മാമമ്പറക്കാരൻ സുധീഷിന്റെ ഭാര്യ രാഗി (35)യെയാണ് ഞായറാഴ്ച രാവിലെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടികയിൽ നിന്നെത്തിയ