Header

ടേക്ക്ഓഫ് -23 ഒരുക്കങ്ങൾ പൂർത്തിയായി എസ് വൈ എസ് ജില്ലാ പ്രതിനിധി സംഗമം ചൊവ്വാഴ്ച്ച അകലാട്

ചാവക്കാട് : വ്യവസ്ഥാപിതവും, കാലികവും,ശാസ്ത്രീയവുമായ സംഘടന പ്രവർത്തനം ലക്ഷ്യം വെച്ചു കൊണ്ട് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം സുന്നി യുവജന സംഘം തൃശ്ശൂർ ജില്ലാ കമ്മിറ്റി “ടേക്ക്ഓഫ് -23” എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ പ്രതിനിധി സമ്മേളനം ചൊവ്വാഴ്ച്ച കാലത്ത് ഒമ്പത് മണി മുതൽ അകലാട് റഹ്മത്ത് ഓഡിറ്റോറിയത്തിൽ ആരംഭിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ എൻ. കെ. അബ്ദുൽ കാദർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.

സംഘടനാ അദാലത്ത് വഴി അംഗീകാരം നേടിയ ശാഖകളിൽ നിന്നുള്ള പ്രസിഡന്റ്, സെക്രട്ടറി, ഖജാഞ്ചി എന്നിവരും മുഴുവൻ ജില്ലാ കൗൺസിൽ അംഗങ്ങളുമാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. മണ്ഡലം കമ്മിറ്റികൾ മുഖേന മുൻകൂട്ടി വിതരണം ചെയ്ത ബയോഡാറ്റ പൂരിപ്പിച്ചു വാങ്ങിയാണ് പ്രതിനിധികളെ തെരഞ്ഞെടുത്തത്. രാവിലെ ഒമ്പത് മണിക്ക് എസ്.വൈ.എസ്. ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഖാസിമി അകലാട് പതാക ഉയർത്തുന്നത്തോടെ പരിപാടികൾക്ക് തുടക്കമാകും.
10 മണിക്ക് ആരംഭിക്കുന്ന സ്പിരിച്വൽ സെഷനിൽ സമസ്ത ജില്ലാ സെക്രട്ടറി പി.ടി.കുഞ്ഞുമുഹമ്മദ് മുസ്‌ലിയാർ പ്രാരഭ പ്രാർത്ഥന നിർവ്വഹിക്കും. തുടർന്ന് നടക്കുന്ന മജ്ലിസുന്നൂർ സദസ്സിന് ജില്ലാ അമീർ അബ്ദുൽ കരീം ഫൈസി പൈങ്കണ്ണിയൂർ നേതൃത്വം നൽകും.

ക്യാമ്പ് സെഷനിൽ എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് അബൂബക്കർ ഫൈസി ചെങ്ങമനാട് അധ്യക്ഷനാകും.ജില്ലാ വർക്കിങ് സെക്രട്ടറി ടി.കെ.എ.കബീർ ഫൈസി സ്വാഗതം ആശംസിക്കും. ജില്ലാ ജനറൽ സെക്രട്ടറിയും ക്യാമ്പ് ഡയറക്ടറുമായ പി.പി. മുസ്തഫ മൗലവി അംഗങ്ങൾക്കുള്ള നിർദേശങ്ങൾ നൽകും.

മാതൃകാ സംഘാ ടകൻ, വിശ്വാസ സംരക്ഷണം വർത്തമാന കാലത്ത്, ആധികാരിക പ്രസ്ഥാനം എന്നീ വിഷയങ്ങൾ യഥാക്രമം ഡോക്ടർ സി.കെ.കുഞ്ഞി തങ്ങൾ, മുഹമ്മദ് ഫൈസി ഓണമ്പിള്ളി, സ്വലാഹുദ്ധീൻ ഫൈസി വല്ലപ്പുഴ എന്നിവർ അവതരിപ്പിക്കും. എസ്.വൈ.എസ്. അജ്മാൻ സ്റ്റേറ്റ് പ്രസിഡന്റ് ആർ.വി.അലി മുസ്ലിയാർക്ക് ജില്ലാ കമ്മിറ്റി നൽകുന്ന ആദരവ് സ്റ്റേറ്റ് സെക്രട്ടറി ശറഫുദ്ധീൻ മൗലവി വെന്മേനാട് സമർപ്പിക്കും.
എസ്.വൈ.എസ്.ജില്ലാ ഭാരവാഹികളായ വി. മൊയ്‌ദീൻ കുട്ടി മുസ്‌ലിയാർ, എം.എ. ഇബ്രാഹിം,കെ. കെ. അബ്ദുൽ ഗഫൂർ, ആർ. ഇ. എ. നാസർ, ഉമർ ഹാജി എടയാടി, ടി.എസ്.മുബാറക്, ആർ. എസ്. മുഹമ്മദ്‌ മോൻ, കെ.എം. ഉസ്മാൻ മുസ്‌ലിയാർ, മുജീബ്റഹ്മാൻ വാക, കെ. എ. ഹംസക്കുട്ടി മൗലവി എന്നിവർ വിവിധ ക്ളാസുകളിൽ പ്രസീഡിയം അംഗങ്ങളാകും.

വിവിധ പോഷക ഘടകങ്ങളെ പ്രതിനിധീകരിച്ച് അബൂബക്കർ ഖാസിമി അകലാട്, സുലൈമാൻ ദാരിമി ഏലംകുളം, ഹംസ ബിൻ ജമാൽ റംലി, സു ലൈമാൻ അൻവരി കരൂപ്പടന്ന, ബശീർ ഫൈസി ദേശമംഗലം, വി.എം. ഇൽയാസ് ഫൈസി, അബ്ദുൽ ലത്തീഫ് ഹൈതമി, ഇസ്മയിൽ റഹ്മാനി, ത്രീ സ്റ്റാർ കുഞ്ഞുമുഹമ്മദ് ഹാജി, ശഹീർ ദേശമംഗലം, ബഷീർ കല്ലേപ്പാടം, അൻസിഫ് വാഫി, ശാഹിദ് കോയ തങ്ങൾ, മുനവ്വർ ഹുദവി, നജീബ് അസ്ഹരി, പി.കെ. ബഷീർ ഹാജി, ഉമർ മാസ്റ്റർ മുള്ളൂർക്കര എന്നിവർ വിശിഷ്ടാതിഥി കളായി സംബന്ധിക്കും.
എസ്. വൈ.എസ്. ജില്ലാ ട്രഷറർ സി. കെ. അഷ്‌റഫലി നന്ദി പറയും.

വാർത്താ സമ്മേളനത്തിൽ
ജനറൽ സെക്രട്ടറി പി.പി.മുസ്തഫ മൗലവി, സ്വാഗത സംഘം ചെയർമാൻ അഷ്ക്കർ അലി ബദ്‌രി തിരുവത്ര, ജനറൽ കൺവീനർ വി.പി.മൊയ്തു ഹാജി എടക്കഴിയൂർ, ട്രഷറർ ആർ.എസ്. മുഹമ്മദ് മോൻ, കോ-ഓഡിനേറ്റർ അബ്ദുസ്സമദ് ഫൈസി എന്നിവർ സംബന്ധിച്ചു.

thahani steels

Comments are closed.