mehandi new

താലൂക് ആശുപത്രിയിൽ ഇനി എക്സ്റേ ഫലം വേഗത്തിൽ – മൾട്ടി ലോഡഡ് കമ്പ്യൂട്രൈസ്ഡ് റേഡിയോ ഗ്രാഫി മെഷീൻ ഉദ്ഘാടനം ചെയ്തു

fairy tale

ചാവക്കാട്: താലൂക്ക് ആശുപത്രിയിലേക്ക് എം.എൽ.എ ഫണ്ടിൽ നിന്നും ലഭ്യമാക്കിയ മൾട്ടി ലോഡഡ് കമ്പ്യൂട്രൈസ്ഡ് റേഡിയോ ഗ്രാഫി മെഷീന്റെ ഉദ്ഘാടനം എൻ.കെ. അക്ബർ എം.എൽ.എ നിർവഹിച്ചു.
ഒരേ സമയം നാല് പേരുടെ എക്സ്റേ ഫിലിം പ്രൊസ്സസിംഗ് ചെയ്ത് എടുക്കാവുന്ന രീതിയിലുള്ള ആധുനിക റേഡിയോ ഗ്രാഫി സംവിധാനമാണ് ഇത്. ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തുന്ന ഒട്ടനവധി രോഗികൾക്ക് ഈ സേവനം വലിയ മുതൽ കൂട്ടാകും.

planet fashion

കൃത്യതയും വ്യക്തതയും ഉറപ്പാക്കുന്നതാണ് മൾട്ടി ലോഡഡ് കംപ്യൂട്ടറൈസ്ഡ് മെഷീൻ. മുൻ എം.എൽ.എ അബ്ദുൾ ഖാദറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 1582995 /-രൂപ ചിലവഴിച്ചാണ് മെഷീൻ ലഭ്യമാക്കിയത്.
മുൻ എം എൽ എ കെ വി അബ്ദുൽകാദർ, ചാവക്കാട് നഗരസഭാ വൈസ് ചെയർമാൻ മുബാറക്, കൗൺസിലർ രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

Ma care dec ad

Comments are closed.