mehandi new

മൈത്രീം ബജതാ അഖിലഹൃജേത്രീ.. – തനിമ കലാസാഹിത്യ വേദി സൗഹൃദ നോമ്പ് തുറ സംഘടിപ്പിച്ചു

fairy tale

ചാവക്കാട്: തനിമ കലാസാഹിത്യ വേദി ചാവക്കാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സൗഹൃദ നോമ്പ് തുറ സംഘടിപ്പിച്ചു. എല്ലാവരുമായും സൗഹൃദം വളർത്തിയെടുക്കുക. മറ്റുള്ളവരെ നിങ്ങളെപ്പോലെ കാണുക. യുദ്ധം ഉപേക്ഷിക്കുക. മത്സരം ഉപേക്ഷിക്കുക.

planet fashion

മറ്റുള്ളവരോടുള്ള ആക്രമണം ഉപേക്ഷിക്കുക എന്ന അർത്ഥം വരുന്ന മൈത്രീം ബജതാ അഖിലഹൃജേത്രീ  എന്ന് തുടങ്ങുന്ന സംസ്കൃത ശ്ലോകം ആലപിച്ച് താൻസൻ സംഗീത വിദ്യാലയത്തിലെ അദ്ധ്യാപകൻ കെ എം ജയരാജ് സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് കൾച്ചറൽ സെന്ററിൽ നടന്ന പരിപാടിയിൽ തനിമ പ്രസിഡന്റ് സുലൈമാൻ അസ്ഹരി അധ്യക്ഷത വഹിച്ചു.

വിവിധ കലാമേഖലകളിൽ പ്രവർത്തിക്കുന്ന ഡോ വിജയൻ മാഷ്, മർച്ചന്റ് അസോസിയേഷൻ ജില്ലാപ്രസിഡന്റ് അബ്ദുൽൽ ഹമീദ്, ലത്തീഫ് മമ്മിയൂർ, ഹൈദ്രോസ് തങ്ങൾ മെഹ്‌ദി ആവാസ്, വെൽഫയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എം കെ അസ്‌ലം, ബദറുദ്ധീൻ ഗുരുവായൂർ, റസാക്ക് ആലുമ്പടി, ശിഹാബ് ഒരുമനയൂർ എന്നിവർ സംസാരിച്ചു. 

ഹസീന താൻസൻ, രമ പാവറട്ടി, അഞ്ചാം ക്ലാസ് വിദ്യാർത്ഥി കെ എസ് ദേവദത്തൻ, കെ എ മോഹനൻ, ഇസ്മായിൽ ആർ പി അഞ്ചങ്ങാടി എന്നിവർ ഗാനമാലപിച്ചു.  സെക്രട്ടറി അക്ബർ പെലെമ്പാട്ട് സ്വാഗതവും ട്രഷറർ ശരീഫ് ഓവുങ്ങൾ നന്ദിയും പറഞ്ഞു. തുടർന്ന് നോമ്പ് തുറയും, സൗഹൃദ വിരുന്നും നടന്നു.

Macare 25 mar

Comments are closed.