mehandi new

പാലത്തിലെ വിളളൽ അടക്കാൻ ഒഴിച്ച ടാർ ഒലിച്ചിറങ്ങി – പരിസരത്തെ വീടുകളുടെ മുറ്റം ടാറിൽ മുങ്ങി

fairy tale

മണത്തല  : ചാവക്കാട് മണത്തലയിൽ  പാലത്തിലെ വിള്ളലടക്കുന്നതിന്റെ ഭാഗമായി ഉപയോഗിച്ച ടാർ മഴയിൽ ഒലിച്ചിറങ്ങി പരിസരത്തെ വീടുകളുടെ മുറ്റം ടാറിൽ മുങ്ങി. കേരള പടിഞ്ഞാറെ ഭാഗത്ത് താമസിക്കുന്ന അക്കരപ്പറമ്പിൽ അശോകൻ, നേടിയേടത് രാജൻ, നേടിയേടത് ഭരതൻ എന്നിവരുടെ വീട്ടു മുറ്റത്താണ് ടാർ കെട്ടിക്കിടക്കുന്നത്. പാലം ടാർ ചെയ്യുന്നതിന് മുൻപുണ്ടായ മഴയിൽ ചരൽ മണ്ണ് ഒലിച്ചിറങ്ങി വീട്ടു മുറ്റംത്ത് ചെളി കെട്ടി പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ സംഭവിച്ചിരുന്നു. 

planet fashion

ഇതുമൂലം കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്ന  അക്കരപ്പറമ്പിൽ അശോകനും കുടുംബവും. ദേശീയപാത അതോറിറ്റിക്കും  കരാർ കമ്പനിക്കും ജില്ലാ ഭരണകൂടത്തിനും പരാതി നൽകി. ഇന്നലെ വ്യാഴാഴ്ച രാവിലെ പുറത്തേക്ക് ഇറങ്ങാൻ നോക്കിയപ്പോഴാണ് മുറ്റം മുഴുവൻ ടാറിൽ മുങ്ങിയതായി കണ്ടത്.

Comments are closed.