mehandi new

ബെർജർ പെയിന്റ്സിന്റെ ബംബർ സമ്മാനമായ ടാറ്റാ അൽട്രോസ് കാർ തഹാനി പെയിന്റ്സ് കസ്റ്റമറായ എടക്കഴിയൂർ സ്വദേശിക്ക്

fairy tale

എടക്കഴിയൂർ :  ബെർജർ പെയിന്റ്സ് ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ സീസൺ 4 ന്റെ ബംബർ സമ്മാനമായ ടാറ്റാ അൽട്രോസ് കാർ എടക്കഴിയൂർ തഹാനി പെയിന്റ്സ് കസ്റ്റമർ അകലാട് പുതിയ മാളിയേക്കൽ കാസിം ഹാജിക്ക് ലഭിച്ചു. ബെർജർ പെയിന്റ്സ് സൗത്ത് ഇന്ത്യ ജനറൽ മാനേജർ സെജു കെ ഈപ്പൻ, എം കെ ഗ്രൂപ്പ് മാനേജിങ് ഡിറക്ടർ എം എ ഷാനവാസ് എന്നിവർ ചേർന്ന് സമ്മാനിച്ചു. എടക്കഴിയൂർ തഹാനി സെന്ററിൽ ഒരുക്കിയ  വർണ്ണാഭമായ സദസ്സിൽ  തഹാനി പെയിന്റ്സ്ന്റെ കസ്റ്റമേഴ്സും, അഭ്യുദയകാംഷികളുമടക്കം നിരവധി പേർ ചടങ്ങിന് സാക്ഷിയായി. ഗാനമേളയും, മെഡിക്കൽ ക്യാമ്പും, വിസിറ്റ് ആൻഡ് വിൻ സമ്മാനങ്ങളും പരിപാടിക്ക് കൊഴുപ്പേകി.

planet fashion

ബെർജർ പെയിന്റ്സ് ഡിവിഷണൽ സെയിൽസ് മാനേജർ ഷാനവാസ്‌ പി എം, പുന്നയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി വി സുരേന്ദ്രൻ, വാർഡ് മെമ്പർ എം വി ഹൈദരാലി തുടങ്ങിയവർ ആശംസകൾ നേർന്നു. തഹാനി പെയിന്റ്സ് ചെയർമാൻ ബക്കർ ഹാജി, ഡയറക്ടർമാരായ ഫൈസൽ തഹാനി, ഫൻസീർ, ഫാരിഷ് എന്നിവർ സന്നിഹിതരായിരുന്നു. ബെർജർ പെയിന്റ്സ് തൃശ്ശൂർ ഡെപ്പോ മാനേജർ മഹേഷ്‌ മോഹൻ, സെയിൽസ് മാനേജർ വിഷ്ണു, ബിസിനസ്‌ ഡവലപ്മെന്റ് ടീം ലീഡർ അനിൽ, ജിതേഷ് എന്നിവർ മെഗാ ഇവന്റിന്  നേതൃത്വം നൽകി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.