mehandi new

സാക്ഷരതമിഷൻ മികവുത്സവം സംഘടിപ്പിച്ചു

fairy tale

ഒരുമനയൂർ : സാക്ഷരതമിഷൻ ഒരുമനയൂർ ഗ്രാമപഞ്ചായത് ന്യൂ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി മികവുത്സവം  സംഘടിപ്പിച്ചു. ബ്ലോക്ക്‌  പ്രസിഡന്റ്  ആഷിത കുണ്ടിയത്ത് രുഗ്മണി എന്ന പഠിതാവിന് ചോദ്യപേപ്പർ നൽകി ഉദ്ഘാടനം ചെയ്തു. ഒരുമനയൂർ ഗ്രാമപഞ്ചായത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ വിജിത സന്തോഷ്‌  അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ ഡിവിഷൻ മെമ്പർ ഷൈനി ഷാജി,  കെ ജെ ചാക്കോ, സിന്ധു അശോകൻ, നാഷറ മുഹമ്മദ്‌, ബീന ടീച്ചർ, എന്നിവർ ആശംസകൾ അർപ്പിച്ചു.

സാക്ഷരതപ്രേരക് ജോയ്‌സി എം. ജെ, ഇൻസ്‌ട്രെക്ടർമാരായ സൗമ്യ ചന്ദ്രൻ, അഭിനി  എം എം, ഷാനില, അക്ഷയ കെ എ, ശ്രീക്കുട്ടി സി എസ് എന്നിവർ നേതൃത്വം നൽകി.

planet fashion

Comments are closed.