
ചാവക്കാട്: പ്രവാസി വെൽഫയർ ദമാം ട്രോഫിക്ക് വേണ്ടി ടീം അലൈവ് ന്റെ നേതൃത്വത്തിൽ മണത്തല കണ്ണാട്ട് കോർട്ടിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ പുന്നയൂർക്കുളം ടീം ജേതാക്കളായി. പുന്നയൂർക്കുളത്തിന് വേണ്ടി കളിച്ച ഷുക്കൂർ, ഷിനാസ് സഖ്യമാണ് ഒന്നാം സ്ഥാനം നേടിയത്. ചാവക്കാട് ടീമിനു വേണ്ടി കളിച്ച ജാബിർ, ഫാസിൽ സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിൽ ആകെ പതിനാറ് ടീമുകൾ പങ്കെടുത്തു. ചാവക്കാട് അസോസിയേഷൻ ദുബായ് കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ടീം അലൈവ് പ്രസിഡന്റ് ഹുസൈൻ ഗുരുവായൂർ അധ്യക്ഷത വഹിച്ചു, വിജയികൾക്കുള്ള ട്രോഫികൾ വെൽഫെയർ പാർട്ടി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ:കെ. എസ്. നിസാർ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി. ആർ. ഹനീഫ, സെക്രട്ടറി ഫൈസൽ ഉസ്മാൻ, പ്രവാസി വെൽഫയർ കൾച്ചറൽ ഫോറം ഖത്തർ കമ്മറ്റിയംഗം സലീം, ചാവക്കാട് അസോസിയേഷൻ ദുബായ് സെക്രട്ടറി എൻ. കെ. ഷാനിൽ എന്നിവർ സംസാരിച്ചു. ടീം അലൈവ് സെക്രട്ടറി ആർ. കെ. സമീർ സ്വാഗതവും റസാഖ് ആലുംപടി നന്ദിയും പറഞ്ഞു.

Comments are closed.