ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിംഗ് പൂക്കള മത്സരത്തിൽ ടീം കാജാ സെന്റർ വിജയികളായി

ചാവക്കാട് : ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ചാവക്കാട് നടത്തിയ പൂക്കള മത്സരത്തിൽ കാജാ സെന്ററിലെ കച്ചവടക്കാരുടെ പൂക്കളത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. കെ വി വി ഇ എസ് ജില്ലാ സെക്രട്ടറി യേറ്റ് മെമ്പറും ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ജോജി തോമസ് സമ്മാന വിതരണം ഉദ്‌ഘാടനം ചയ്തു. ട്രഷറർ കെ. കെ സേതുമാധവൻ അധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് പ്രസിഡന്റ് ഷെഹീർ സ്വാഗതം പറഞ്ഞു. കെ സി ശിവദാസൻ മനോരമ, ഉണ്ണികൃഷ്ണൻ, രേഷ്മ ടീച്ചർ എന്നിവർ വിധികർത്താക്കളായി. രണ്ടാം സമ്മാനം ജയ്സ് കോപ്പി സെന്ററിനും, മൂന്നാം സമ്മാനം ആളൂക്കാരൻ ജ്വല്ലറിയും കരസ്ഥമാക്കി. സെക്രട്ടറിമാരായ പി എം അബ്ദുൽ ജാഫർ, പി എസ് അക്ബർ, ആർ എസ് ഹമീദ്, ഷിബു, യൂത്ത് വിങ് സെക്രട്ടറി ജെഫിൻ, ട്രഷറർ സിൻസൺ, വനിത വിങ് പ്രസിഡന്റ് ഫാഡിയ ഷഹീർ എന്നിവർ സംസാരിച്ചു.



Comments are closed.