mehandi new

ലോകം സാങ്കേതികമായി മുന്നേറിയെങ്കിലും മാലിന്യ നിർമാർജനത്തിൽ ഇന്നും പിന്നോക്കം: പി സുരേന്ദ്രൻ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

കടപ്പുറം: സാങ്കേതിക വിദ്യകളിൽ ഒട്ടേറെ മുന്നേറ്റത്തിന് വിധേയമായെങ്കിലും മാലിന്യ നിർമാർജന രംഗത്ത് നമ്മളിന്നും വൻ പരാജയമാണെന്ന് പ്രശസ്ത സാഹിത്യകാരൻ പി സുരേന്ദ്രൻ
അഭിപ്രായപ്പെട്ടു. കടപ്പുറം ശിഹാബ് തങ്ങൾ റിലീഫ് സെൽ കടപ്പുറം ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടപ്പിലാക്കുന്ന ‘പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം’ എന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്കുള്ള സ്റ്റീൽ വാട്ടർ ബോട്ടിൽ, സ്റ്റീൽ പാത്രം, സ്റ്റീൽ ഗ്ലാസ്സ് എന്നിവയുടെ വിതണോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക വിദ്യകളെ കണ്ടെത്തുന്നതിലും അവ നടപ്പിലാക്കുന്നതിലും ലോകം വിപ്ലവകരമായ വൻ മുന്നേറ്റങ്ങൾ നടത്തുന്ന കാലത്താണ് നമ്മളിന്ന് ജീവിക്കുന്നത്, എന്നാൽ മാലിന്യങ്ങൾ
പൂർണ്ണമായും നിർമാർജനം ചെയ്യുവാൻ കഴിയുന്നില്ല എന്നത് ഇന്നിന്റെ പരിതാപകരമായ അവസ്ഥയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂമ്പാരമായി മനുഷ്യ ജീവന് ഭീഷണി സൃഷ്ടിക്കുന്നതും നമ്മെ ഏറെ ഗൗരവമായി ചിന്തിപ്പിക്കുകയും ചെയ്യുന്നു.
ചളി എന്ന് പറഞ്ഞാൽ അറപ്പോടെ മുഖം തിരിക്കുന്ന സംസ്കാരമുള്ളവരായി മലയാളി മാറിയിരിക്കുന്നു. മുറ്റവും പരിസരവും ഭംഗിയുള്ള ടൈലുകൾ വിരിച്ചവർ വെള്ളം മാത്രം കിട്ടണമെന്ന വാശിയിലുമാണ്. ചളിയോട് അറപ്പ് കാണിക്കേണ്ടതില്ലെന്നും വെള്ളത്തിനോട് ചേർന്നുള്ള മറ്റൊരു വശമാണ് ചളിയെന്നും നമ്മുടെ പഴയ തലമുറ ചളിയിൽ പണിയെടുത്തു ആരോഗ്യത്തോടെ ജീവിച്ചിരുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിനെ പോലെ ലോകത്ത് ഇത്രയധികം വീടുകൾ നിർമ്മിച്ചു നൽകിയ മറ്റൊരു രാഷ്ട്രീയ സംഘടനയെ നമുക്ക് കാണാനാവില്ലെന്നും ലീഗിന്റെ പോഷക സംഘടനയായ കെ എം സി സി
ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കടപ്പുറം സ്കൂൾ ഹാളിൽ കടപ്പുറം ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാൻ തെക്കരകത്ത് കരീം ഹാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം.മുജീബ്, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി പി.വി.ഉമ്മർക്കുഞ്ഞി, സുബൈർ തങ്ങൾ, പി.കെ.ബഷീർ, ആർ.കെ.ഇസ്മയിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ഹസീന താജുദ്ധീൻ, KMCC നേതാക്കളായ പി.കെ.അലിക്കുഞ്ഞി, പി.വി.ജലാൽ, പി.കെ.ഷാഫി, വി.കെ.ജലാൽ, ഒരുമനയൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.കെ.ഉസ്മാൻ, യൂത്ത് ലീഗ് നേതാക്കളായ വി.എം.മനാഫ്, നൗഷാദ് തെരുവത്ത്, സുഹൈൽ തങ്ങൾ, ടി.ആർ.ഇബ്രാഹിം, ബ്ലോക്ക് മെമ്പർ ഷാജിത ഹംസ, പഞ്ചായത്ത് മെമ്പർമാരായ പി.എ.അഷ്ഖറലി, ഷംസിയ തൗഫീഖ്, ഷൈല മുഹമ്മദ്, ശ്രീബ രതീഷ്, ക്ലാര ടീച്ചർ, സവിത ടീച്ചർ എന്നിവർ സംസാരിച്ചു. സുലോചന ടീച്ചർ സ്വാഗതവും വി.പി.മൻസൂറലി നന്ദിയും പറഞ്ഞു. ചടങ്ങിൽ വിദ്യാർത്ഥികൾക്ക് നോട്ട് പുസ്തകവും പേനയും വിതരണം ചെയ്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Fish ad

Comments are closed.