mehandi new

പതിനായിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രിയും ഇരുപത് മന്ത്രിമാരും ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ

fairy tale

ചാവക്കാട് : പതിനായിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രിയും ഇരുപത് മന്ത്രിമാരും ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ ഒന്നിച്ചണിനിരന്നു. ഇന്ന് വൈകുന്നേരം ഏഴു മണിക്ക് ചാവക്കാട് നടന്ന ഗുരുവായൂർ മണ്ഡലം നവകേരള സദസ്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ അധ്യക്ഷത വഹിച്ചു. നവകേരള സദസ്സ് കോർഡിനേറ്റർ തൃശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി ഷാജിമോൻ സ്വാഗതം ആശംസിച്ചു. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്,  തുറമുഖം മ്യൂസിയും പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ പ്രസംഗിച്ചു.

planet fashion

ഗുരുവായൂർ വികസന സോവനീർ നവം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത് നന്ദി രേഖപ്പെടുത്തി.

Haji’s pharma

Comments are closed.