കൈ പുസ്തകങ്ങൾ എത്രയും പെട്ടെന്ന് അധ്യാപകർക്ക് ലഭ്യമാക്കണം – കെ എ ടി എഫ് തൃശൂർ ജില്ലാ കമ്മിറ്റി

തൃശൂർ: കൈ പുസ്തകങ്ങൾ എത്രയും പെട്ടെന്ന് അധ്യാപകർക്ക് ലഭ്യമാക്കണമെന്ന് കെ എ ടി എഫ് തൃശൂർ ജില്ലാ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. അധ്യാപകർക്കുള്ള പരിശീലനത്തിൻ്റെ സംസ്ഥാന, ജില്ലാ ക്യാമ്പുകൾ അവസാനിച്ചു. സ്കൂൾതല പരിശീലനത്തിൽ ഇനി ഈ ആഴ്ചയിലെ 5 ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. 2, 4, 6, 8, 10 ക്ലാസ്സുകളിലാണ് ഇക്കൊല്ലം പാഠ പുസ്തകങ്ങൾ മാറിയിട്ടുള്ളത്. അധ്യാപകരുടെ പരിശീലന ക്ലാസ്സുകൾക്ക് മുമ്പ് തന്നെ കൈപ്പുസ്തകങ്ങൾ ലഭ്യമായെങ്കിലെ കോഴ്സുകൾ സാർത്ഥകമാവുകയുള്ളൂ. അധ്യാപകർക്കാവശ്യമുള്ള കൈപ്പുസ്തകങ്ങൾ, പ്രത്യേകിച്ചും അറബിക് എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ തൃശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

2025 – 26 അധ്യയന വർഷത്തിലെ മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. തൃശൂർ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അഡ്വ. വി എം മുഹമ്മദ് ഗസ്സാലി കെ എ ടി എഫ് തൃശൂർ ജില്ലാ പ്രസിഡണ്ട് മുഹ്സിൻ പാടൂരിന് നൽകി നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം എ സാദിഖ്, ജില്ലാ ജന. സെക്രട്ടറി സി അനസ് ബാബു, ജില്ലാ കൗൺസിൽ അംഗങ്ങളായ ഷഫീഖ് (ചെറുതുരുത്തി), ഉമർ ഫായിസ്, ഖൻസ, ആസിയ ( കുന്നംകുളം) സുമയ്യ (അന്തിക്കാട്), മാലിക് (ഒരുമനയൂർ), റിയാസുദ്ധീൻ (പഴഞ്ഞി ), ഷഫീഖ്, ഫാരിഷ (പാടൂർ), ഫൗസിയ (വെൻമേനാട് ), നജ്മ ( പുതിയങ്ങാടി), സുമയ്യ (പഴുവിൽ), ജെസ്മിന തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ : 2025 – 26 അധ്യയന വർഷത്തെ കെ എ ടി എഫ് മെമ്പർഷിപ്പ് ക്യാമ്പയിൻ തൃശ്ശൂർ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അഡ്വ. വി എം മുഹമ്മദ് ഗസ്സാലി കെ എ ടി എഫ് തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് മുഹ്സിൻ പാടൂരിന് നൽകി നിർവഹിക്കുന്നു

Comments are closed.