കുരഞ്ഞിയൂർ ഏരിമ്മൽ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം ആഘോഷിച്ചു

പുന്നയൂർ : കുരഞ്ഞിയൂർ ഏരിമ്മൽ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു. ഫെബ്രുവരി 18 മുതൽ 20 വരെയുള്ള ദിവസങ്ങളിലാണ് താലപ്പൊലി മഹോത്സവം നടത്തിയത്. 18ന് ചൊവ്വാഴ്ച കൊടിയേറ്റം നടത്തി ആരംഭിച്ച ഉത്സവ പരിപാടി 20ന് പുലർച്ച മൂന്നുമണിക്ക് പള്ളിത്താലം എഴുന്നള്ളിപ്പിന് ശേഷം കൂട്ടി എഴുന്നള്ളിപ്പ് ശേഷം ഗുരുതിയോട് കൂടിയാണ് സമാപിച്ചത്. ഉത്സവ ദിവസം ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ക്ഷേത്ര നടയിൽ പറവെപ്പും ഉണ്ടായിരുന്നു. വൈകീട്ട് വിവിധ ദേശങ്ങളിൽ നിന്ന് തിറ, തെയ്യം, കരിങ്കാളി, കാവടി, വിവിധതരം മേളങ്ങൾ എന്നിവയുടെ അകമ്പടിയോടുകൂടി എഴുന്നള്ളിപ്പുകൾ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. വൈകിട്ട് ഏഴുമണിക്ക് ദീപാരാധനയ്ക്ക് ശേഷം കേളി, കൊമ്പ്, കുഴൽപറ്റ്, പട്ടും താലിയും ചാർത്തൽ, അത്താഴപൂജ, ചെണ്ടമേളം എന്നിവ ഉണ്ടായി. പൂജകൾക്ക് ശാന്തി കണ്ണൻ മൂത്തേടത്തിന്റെ നേതൃത്വത്തിൽ വിപിൻ മേത്തല, ബാബു കുഴിങ്ങര, തിലകൻ അഞ്ഞൂർ എന്നിവർ കാർമികത്വം വഹിച്ചു. രാത്രി 9:30 ന് 18 ദേശങ്ങളിൽ നിന്നായി താലവും ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ക്ഷേത്രം ചെയർമാൻ മനോജ് കുമാർ, കൺവീനർ ഷാജി നീലംകടവിൽ, പ്രസിഡണ്ട് വിനോജ്, ജനറൽ സെക്രട്ടറി കെ ആർ അനീഷ് തുടങ്ങീ കമ്മറ്റി ഭാരവാഹികളും മാതൃസമിതി അംഗങ്ങളും നേതൃത്വം നൽകി.

Comments are closed.