mehandi new

തീരമേഖലയില്‍ പുറംമ്പോക്ക് ഭൂമി കൈയ്യേറുന്നവര്‍ക്ക് അധികൃതര്‍ ഒത്താശ ചെയ്തു കൊടുക്കുകയാണെന്ന് താലൂക്ക് വികസനസമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശം

fairy tale

ചാവക്കാട് : പുന്നയൂര്‍ പഞ്ചായത്തിന്‍റെ കടലോരമേഖലയില്‍ പുറംമ്പോക്ക് ഭൂമി കൈയ്യേറുന്നവര്‍ക്ക് അധികൃതര്‍ ഒത്താശ ചെയ്തു കൊടുക്കുകയാണെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശം. പുറമ്പോക്ക് ഭൂമി കൈയ്യേറി വീട് വെക്കുകയും പഞ്ചായത്തില്‍ നിന്ന് താല്‍ക്കാലിക നമ്പര്‍ നേടി വൈദ്യുതി കണക്ഷന്‍ എടുക്കുകയും തുടര്‍ന്ന് കരാര്‍ എഴുതി വില്‍പ്പന നടത്തുകയും ചെയ്യുന്നെന്ന പരാതി യോഗത്തില്‍ ചര്‍ച്ചാവിഷയമായി. കടലോരത്ത് മണ്ണൊലിപ്പ് തടയുന്നതിനായി നട്ട കാറ്റാടി മരങ്ങള്‍ വെട്ടിനശിപ്പിച്ച് അമ്പതോളം അനധികൃത കുടിലുകള്‍ക്ക് നമ്പര്‍ നല്‍കിയ നടപടി അന്വേഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. തീരദേശത്തെ പുറമ്പോക്കുഭൂമിയിലെ അനധികൃത കുടില്‍ നിര്‍്മ്മാണത്തിനായി ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്ന് യോഗം കുറ്റപ്പെടുത്തി. തീരദേശത്തെ ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും അനധികൃത കുടിലുകളില്‍ താമസിക്കുന്നവരേയും പങ്കെടുപ്പിച്ച് ഈ വിഷയത്തില്‍ അടുത്ത ദിവസം തന്നെ ആലോചന യോഗം സംഘടിപ്പിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷനായ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഉമ്മര്‍ പറഞ്ഞു. എടക്കഴിയൂര്‍ വില്ലേജ് ഓഫീസിന് സമീപം നിലം നികത്തി ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിക്കുന്നു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അനധികൃത നിര്‍മ്മാണമാണോ പ്രദേശത്ത് നടക്കുന്നതെന്ന് പരിശോധിക്കാന്‍ അഡീ.തഹസില്‍ദാര്‍ ജയശ്രീ വില്ലേജ് അധികൃതരോട് ആവശ്യപ്പെട്ടു.

ദേശീയപാതയില്‍ ഒറ്റത്തെങ്ങ്,പാലംകടവ് ഭാഗതത്ത് റോഡ് ടാറിട്ട് ഉയര്‍ത്തിയപ്പോള്‍ കാന റോഡുനിരപ്പില്‍ നിന്ന് വളരെയധികം താഴെയായ അവസ്ഥയാണ് ഇപ്പോഴുള്ളത്.ദേശീയപാത വളരെയധികം ഇടുങ്ങിയ ഈ ഭാഗത്ത് കാന പുനര്‍നിര്‍മ്മിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തി സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതില്‍ പൊതുമരാമത്ത് അധികൃതര്‍ അലംഭാവമാണ് കാണിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ‌കെ.ജെ.ചാക്കോ യോഗത്തില്‍ ആരോപിച്ചു. മന്ദലാംകുന്ന് പാലത്തിന് സമീപത്തും തകര്‍ന്നു കിടക്കുന്ന റോഡ് പുനര്‍നിര്‍മ്മിക്കാന്‍ പൊതുമരാമത്തിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവുന്നില്ലെന്ന് യോഗം കുറ്റപ്പെടുത്തി. അവിയൂര്‍-പനന്തറ കോളനിയിലെ കുടിവെള്ള പദ്ധതിക്കായി സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിച്ചിട്ട് 10 വര്‍ഷത്തിലേറെയായെങ്കിലും പദ്ധതി തുടങ്ങാന്‍ പോലും കഴിയാത്തത് വാട്ടര്‍ അതോറിറ്റി അധികൃതരുടെ അനാസ്ഥയാണെന്ന് യോഗം ആരോപിച്ചു. രൂക്ഷമായ മലിനീകരണവും കൈയ്യേറ്റവും നേരിടുന്ന കനോലികനാലിന്റെ സംരക്ഷണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗുരുവായൂര്‍, പൊന്നാനി എം.എല്‍.എമാരെ പങ്കെടുപ്പിച്ച് ഒരു യോഗം നടത്താനും യോഗത്തില്‍ തീരുമാനമായി. പഞ്ചായത്ത് പ്രസിഡന്റുമാരായ എ.ഡി.ധനീപ്, കെ.വി.അശോകന്‍, എന്‍.പി.ഖാദര്‍മോന്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ലാസര്‍ പേരകം, മന്ദലാംകുന്ന് മുഹമ്മദുണ്ണി, ടി.പി.ഷാഹു, എം.കെ.ഷംസുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡപ്യൂട്ടി തഹസില്‍ദാര്‍ ടി.കെ ഷാജി നന്ദി പറഞ്ഞു.

സ്ഥിരമായി ഹാജരാകാത്ത പൊലീസ് ഉദ്യോസ്ഥരുള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. കഴിഞ്ഞ മാസം ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒട്ടേറെ പേര്‍ തീരദേശ വീടുകളില്‍ കഴിയുന്നതായി വിവരം പൊലീസ് പുറത്ത് വിട്ടതായ പത്രവാര്‍ത്ത ചൂണ്ടികാട്ടി ചില അംഗങ്ങള്‍ അത് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ചാവക്കാട്, വടക്കേക്കാട്, വാടനാപ്പള്ളി, വലപ്പാട് സബ് ഇന്‍സ്പെടകര്മാരോട് വിശദമായ റിപ്പോര്‍ട്ട് താലൂക്ക് ഓഫീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശനിയാഴ്ച്ച ചേര്‍ന്ന യോഗത്തില്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരാരുമത്തെിയിരുന്നില്ല. കഴിഞ്ഞ യോഗത നടപടികളെക്കുറിച്ച് വായിച്ചപ്പോഴും ഇക്കാര്യം പരമാര്‍ശിച്ചിരുന്നു. ഇതോടെയാണ് താലൂക്ക് വികസന സമതിയോടുള്ള പൊലീസിന്റെ മനോഭാവത്തെക്കുറിച്ച് വിമര്‍ശനവുമായാണ് അംഗങ്ങള്‍ എഴുന്നേറ്റത്.
ജന പ്രതിനിധികളും റവന്യു, പി.ഡബ്ള്യു.ഡി, കെ.എസ്.ഇ.ബി, പഞ്ചായത്ത്, ജലസേചനം, വാട്ടര്‍ അതോറിറ്റി തുടങ്ങിയ വകുപ്പ് അധികാരികളോ അവര്‍ക്ക് പകരം പ്രതിനിധികളോ പങ്കെടുക്കുമ്പോഴും പൊലീസ്, എക്സൈസ് തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ താലൂക്ക് വികസന സമിതിയെ ഗൗരവത്തിലെടുക്കാത്തതിനെതിരെ ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ചാവക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍്റ് കെ.പി ഉമര്‍ആവശ്യപ്പെട്ടത് യോഗം അംഗീകരിക്കുകയായിരുന്നു.

പുന്നയൂര്‍ക്കുളം, ഒരുമനയൂര്‍, ഏങ്ങണ്ടിയൂര്‍, പാവറട്ടി പഞ്ചായത്ത് പ്രസിഡന്‍്റുമാരായ എ.ഡി ധനീപ്, കെ.ജെ ചാക്കോ, എ.വൈ അശോകന്‍, എന്‍.പി ഖാദര്‍മോന്‍, മുസ്ളിം ലീഗ് നേതാവ് മന്ദലാംകുന്ന് മുഹമ്മദുണ്ണി, സോഷ്യലിസ്റ്റ് ജനതാദള്‍ നേതാവ് ലാസര്‍ പേരകം, കേരളാ കോണ്‍ഗ്രസ് (ബി) പ്രതിനിധി ടി.പി ഷാഹു, പൊതുമരാമത്ത് വകുപ്പ് അസി. എഞ്ചിനീയര്‍ പി.ആര്‍ സ്മേഷ തുടങ്ങി വിവിധ വകുപ്പ് മേധാവികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

planet fashion

Comments are closed.