mehandi banner desktop
Chavakkad online

ചാവക്കാട് ഹോസ്പിറ്റലിൽ താങ്ങും തണലും കൂട്ടായ്മയുടെ പെരുന്നാൾ ആഘോഷം

Ft

ചാവക്കാട് : താങ്ങും തണലും കൂട്ടായ്മ പെരുന്നാൾ ആഘോഷം ചാവക്കാട് താലൂക്ക് ഗവ ഹോസ്പിറ്റലിൽ സംഘടിപ്പിച്ചു.
ചാവക്കാട് സി ഐ വിപിൻ കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മുതുവട്ടൂർ മഹല്ല് ഖത്തീബ് സുലൈമാൻ അസ്ഹരി ഈദ് സന്ദേശം നൽകി. ഡോക്ടർ ഫാദർ ഡേവീസ് കണ്ണമ്പുഴ മുഖ്യഥിതിയായി. ഡോക്ടർ ജോബിൻ ആശംസകൾ നേർന്നു സംസാരിച്ചു.

Jan oushadi

രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും, ആശുപത്രി ജീവനക്കാർക്കും ബിരിയാണി ഉൾപ്പെടെയുള്ള ഭക്ഷണം വിളമ്പി. റോഡരികിലും പീടിക തിണ്ണകളിൽ കിടക്കുന്നവർക്കും ഭക്ഷണപൊതികൾ വിതരണം ചെയ്തു.

നേഴ്സിഗ് സൂപ്രണ്ട്, താങ്ങും തണലും കൂട്ടായ്മ രക്ഷധികാരികളായ അബ്‌ദുല്ല തെരുവത്ത്, മുഹമ്മദ്‌ സാലിഹ് കൊല്ലംകുഴി, ഡോക്ടർ മുഹമ്മദ്‌ ഷാഫി, കൂട്ടായ്മ ഭാരവാഹികളായ അബ്‌ദുൾ കാദർ മുസ്ലിം വീട്ടിൽ, സിയാദ് മണത്തല, റെജിൻ മുജീബ്, ശിഹാബ് ചീനപുള്ളി, ഡോക്ടർ നാദിർ അബ്‌ദുൾ റസാഖ്, നാസർ പറമ്പൻസ്, ഷെരീഫ് ചോലകുണ്ടിൽ, ശിഹാബ് മണത്തല എന്നിവർ നേതൃത്വം നൽകി.

Comments are closed.