ഒളിവിൽ കഴിഞ്ഞ പീഡനക്കേസിലെ പ്രതിയെ ചാവക്കാട് നിന്നും പിടികൂടി

വാടാനപ്പള്ളി : 2009 ൽ വാടാനപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത സ്‌ത്രീ പീഡന കേസ്സിലും, 2017 ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലും പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന വാടാനപ്പിളളി ബീച്ച് സ്വദേശി തറയിൽ പുഷ്പൻ മകൻ ബിനീഷ് (34) നെ ചാവക്കാട് നിന്നും പോലീസ് പിടികൂടി.

ഒളിവിൽ കഴിഞ്ഞിരുന്ന ചാവക്കാട് കറുകമാടിലെ വാടക വീട്ടിൽ നിന്ന് വാടാനപ്പള്ളി പോലീസ് ഇൻസ്പെക്ടർ ബി. എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ എൻ. ആർ സുനീഷ്, സി പി ഒ മാരായ പി കെ അലി, ജ്യോതിഷ്, ഷിജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Comments are closed.