mehandi new

ശ്രീകൃഷ്ണ കോളേജില്‍ കഴിഞ്ഞ വര്‍ഷം മരം വീണ് പരിക്ക് പറ്റിയ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കി

fairy tale

ഗുരുവായൂര്‍ : ശ്രീകൃഷ്ണ കോളേജില്‍ കഴിഞ്ഞ വര്‍ഷം മരം വീണ് പരിക്ക് പറ്റിയ സുദില, ലയന എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് ധനസഹായം നല്‍കി. മൂന്നു ലക്ഷത്തി ഇരുപതിനായിരം രൂപ വീതമാണ് നല്‍കിയത്. കോളേജില്‍ നട ചടങ്ങില്‍ പി.കെ. ബിജു എം.പി, ദേവസ്വം ചെയര്‍മാന്‍ എന്‍ പീതാംബരകുറുപ്പ് എന്നിവര്‍ ചേര്‍ന്ന് ധനസഹായം വിതരണം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡി ജയപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.കുഞ്ഞുണ്ണി, അഡ്വ എ സുരേശന്‍, പി.കെ.സുധാകരന്‍, പി.ടി.എ വൈസ് പ്രസിഡന്റ് സുധീര്‍ ജി കൊല്ലാറ തുടങ്ങിയവര്‍ സംസാരിച്ചു.

Comments are closed.