mehandi new

ചാവക്കാട് കടലിൽ മുങ്ങിത്തുടങ്ങിയ ബോട്ടും അതിലെ മത്സ്യത്തൊഴിലാളികളെയും കോസ്റ്റ് ഗാർഡ് കപ്പൽ രക്ഷപ്പെടുത്തി

fairy tale

ചാവക്കാട്: ആഴക്കടലില്‍ മത്സ്യ ബന്ധനത്തിനിടെ  മുങ്ങിത്തുടങ്ങിയ ബോട്ടിനും മത്സ്യത്തൊഴിലാളികൾക്കും രക്ഷകരായി കോസ്റ്റ് ഗാർഡ് കപ്പൽ. ചൊവ്വാഴ്ച്ച രാത്രിയാണ് ചാവക്കാട് തീരത്തുനിന്ന് 31 നോട്ടിക്കല്‍ മൈല്‍ അകലെ ബോട്ട് അപകടത്തിൽ പെട്ടത്. 13 തൊഴിലാളികളുള്ള ഗുരുവായൂരപ്പന്‍ എന്ന മീന്‍പിടിത്തബോട്ടിൽ വെള്ളം കയറി എന്‍ജിന്‍ നിലച്ച് കടലില്‍ മുങ്ങിക്കൊണ്ടിരിക്കെയാണ് കോസ്റ്റ് ഗാർഡ് രക്ഷകരായെത്തിയത്. ബോട്ടിൽ നിന്നും അപകട സന്ദേശം ലഭിച്ചതിനെ തുടർന്ന് കടലില്‍ പട്രോളിങ് നടത്തിക്കൊണ്ടിരുന്ന കോസ്റ്റ് ഗാര്‍ഡിന്റെ അഭിനവ് എന്ന കപ്പല്‍ രക്ഷപ്രവർത്തനത്തിന് എത്തുകയായിരുന്നു.

planet fashion

ബോട്ടിന്റെ ഹള്ളിലെ നാല് ഇഞ്ച് വലുപ്പത്തിലുള്ള ദ്വാരത്തിലൂടെയാണ് ബോട്ടിന്റെ എന്‍ജിന്‍ മുറിയിലേക്ക് വെള്ളം ഇരച്ചുകയറുന്നതെന്ന് കോസ്റ്റ് ഗാര്‍ഡ് സംഘം പരിശോധനയില്‍ കണ്ടെത്തി.  ബോട്ടിലെ വെള്ളം പമ്പ് ഉപയോഗിച്ച് വറ്റിക്കുകയും വെള്ളം കയറുന്നത് തടയുകയും ചെയ്ത കോസ്റ്റ് ഗാര്‍ഡ് സംഘം കേടുപാടുകള്‍ പരിഹരിച്ചു ബോട്ട് ഓടിക്കാവുന്ന സ്ഥിതിയിലാക്കുകയും ചെയ്തു. തുടർന്ന് അർദ്ധരാത്രിയോടെ ബോട്ടും അതിലെ 13 തൊഴിലാളികളെയും സുരക്ഷിതമായി മുനമ്പം ഹാര്‍ബറിലെത്തിച്ചു.

Macare 25 mar

Comments are closed.