mehandi new

വള്ളത്തിന്റെ പലകകൾ ഇളകിത്തെറിച്ച് മത്സ്യബന്ധനത്തിടെ തൊഴിലാളികൾക്ക് പരിക്കേറ്റു

fairy tale

ചാവക്കാട്: മത്സ്യ ബന്ധനത്തിനിടെ രണ്ട് പേർക്ക് പരിക്കേറ്റു.
ചേറ്റുവ പടിഞ്ഞാറ് കടലിൽ വല അടിക്കുമ്പോൾ വള്ളത്തിന്റെ പലകകൾ ഇളകി തെറിച്ചാണ് രണ്ട് തൊഴിലാളികൾക്ക് പരിക്ക് പറ്റിയത്.
എടക്കഴിയൂർ സ്വദേശി യുടെ ഉടമസ്ഥതയിലുള്ള “പുളിങ്ങുന്നത്ത് ” വള്ളത്തിലെ തൊഴിലാകളായ പുത്തൻകടപ്പുറം ചങ്കോട്ട സ്വദേശി അലുങ്ങൽ റാഫി (35), കൽക്കത്ത സ്വദേശി ന്യൂട്ടൻ (26)എന്നവർ ക്കാണ് പരിക്ക് പറ്റിയത്. ഇന്ന് രാവിലെ ആറര മണിയോടെയാണ് അപകടം.

planet fashion

റാഫിയുടെ വലത് കൈക്കും ന്യൂട്ടന്റെ ഇടതു കൈവിരലിനുമാന് അപകടം പറ്റിയത്. ഇവർ മുതുവട്ടൂർ രാജ ആശുപത്രിയിൽ ചികിത്സയിലാണ് ഇരുപതോളം തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.

പരിക്ക് പറ്റിയവരെ മത്സ്യത്തൊഴിലാളി യൂണിയൻ (CITU ) ചാവക്കാട് ഡിവിഷൻ സെക്രട്ടറി കെഎം അലി, മത്സ്യതൊഴിലാളി സഹകരണ സംഘം പ്രിസിഡന്റ് ടി എം ഹനീഫ, യൂണിയൻ നേതാക്കളായ പി പി നാരായണൻ, കെ. എച്ച്. ബാദുഷ എന്നിവർ സന്ദർശിച്ചു.

Macare 25 mar

Comments are closed.