കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ മൃതദേഹം നാളെ രാവിലെ 8.30ന് നാട്ടിലെത്തും

ഗുരുവായൂർ : കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച ചാവക്കാട് പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ മൃതദേഹം നാളെ വെള്ളിയാഴ്ച രാവിലെ 8.30ന് നെടുംമ്പാശ്ശേരി എയർപോർട്ടിൽ എത്തും. മന്ത്രി കെ.രാജൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ എയർപോർട്ടിൽ ഉണ്ടാകും. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള സംവിധാനത്തിൽ രാവിലെ 10 മണിയോട് കൂടെ മൃതദേഹം വീട്ടിൽ എത്തിക്കാൻ ആവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എൻ കെ അക്ബർ എം എൽ എ അറിയിച്ചു. പാവറട്ടിയിലെ ചെരുപ്പ് കടയിൽ ജോലി ചെയ്തു വന്ന ബിനോയ് അഞ്ചു ദിവസം മുൻപാണ് കുവൈറ്റിലേക്ക് പോയത്. ഭാര്യ : ജിനിത. മക്കൾ : ആദി ( 21 ), ഇയാൻ (5).


Comments are closed.