mehandi new

മന്ദലാംകുന്ന് ബീച്ചിൽ കുളിക്കാനിറങ്ങി കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം ലഭിച്ചു

fairy tale

പുന്നയൂർ: മന്ദലാംകുന്ന് ബീച്ചിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിൽ കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഒരാളെ രക്ഷപ്പെടുത്തി.

എടക്കര മിനി സെന്റർ സ്വദേശി നൂറുദ്ദീന്റെ മകൻ ഷെരീഫ് (17 ) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഘം കുളിക്കാൻ ഇറങ്ങിയത്. ഇതിൽ രണ്ട് പേരാണ് തിരയിൽ പെട്ടത്.

കാണാതായ പരൂർ സ്വദേശിയെ ആദ്യ തിരച്ചലിൽ തന്നെ രക്ഷപ്പെടുത്തി. കോസ്റ്റൽ പോലീസും മത്സ്യതൊഴിലാളികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

planet fashion

Comments are closed.