mehandi new

തിരുവത്ര കുമാർ എ യു പി സ്കൂളിന്റെ നൂറാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

fairy tale

തിരുവത്ര : കുമാർ എ യു പി സ്കൂളിന്റെ നൂറാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. വിവിധ പരിപാടികളിൽ വിജയികളായ ഈ വർഷത്തെ പ്രതിഭകൾക്കുള്ള അവാർഡ് വിതരണം തിളക്കം ചാവക്കാട് മുൻസിപ്പൽ വൈ ചെയർമാൻ കെ കെ മുബാറക്ക് ഉദ്ഘാടനം ചെയ്തു.  പ്രതിഭകൾക്കുള്ള അവാർഡ് ചാവക്കാട് മുൻസിപ്പൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അൻവർ വിതരണം ചെയ്തു.  വാർഡ് കൗൺസിലർ എം ആർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.  സ്കൂൾ മാനേജർ കെ കെ പ്രതാപ്, പ്രിയ മനോഹരൻ, പി ടി എ പ്രസിഡന്റ് ജംഷീർ അലി എന്നിവർ പ്രസംഗിച്ചു.  

planet fashion

വൈകീട്ട് നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം സിനി ആർട്ടിസ്റ്റ് ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. ഒ എസ് എ പ്രസിഡണ്ട് കെവി ഷാനവാസ് അധ്യക്ഷത വഹിച്ചു.  പൂർവ്വ വിദ്യാർത്ഥികളായ  കോഴിക്കോട് ചീഫ് ജുഡീഷണൽ മജിസ്റ്റേടേറ്റ് ബി ജി ബിജു, കെ എം ജയ്പാൽഎന്നിവരെ ആദരിച്ചു.  സ്കൂളിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക സില്‍വി ടീച്ചർ,  നിശ ടീച്ചർ എന്നിവർക്ക് ആദരവ് നൽകി.  ഗിരിജടീച്ചർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. 

  ശിവദാസ്,   ആർ ടി അബ്ദുൽ , എ കെ അബ്ദുൽ ഖാദർ,  മുഹമ്മദ് ഇഖ്ബാൽ മാസ്റ്റർ, എം എസ് ശ്രീവത്സൻ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികൾ പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഗസൽ എന്നിവയും ഉണ്ടായി.  

നാളെ സമാപന സമ്മേളനം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും.  എൻ കെ അക്ബർ എംഎൽഎ അധ്യക്ഷത വഹിക്കും. ടി എൻ പ്രതാപൻ എം പി മുഖ്യഅതിഥിയാവും.

Macare 25 mar

Comments are closed.