mehandi banner desktop
Chavakkad online

ജനാധിപത്യത്തെ തകർക്കാൻ കേന്ദ്ര സർക്കാർ  എസ് ഐ ആർ ഉപയോഗപ്പെടുത്തുന്നു

fairy tale

പുന്നയൂർക്കുളം: ജനാധിപത്യത്തെ തകർക്കാൻ കേന്ദ്ര സർക്കാർ  എസ് ഐ ആർ ഉപയോഗപ്പെടുത്തുകയാണെന്ന് എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ. എസ് ഡി പി ഐ ഗുരുവായൂർ നിയോജക മണ്ഡലം നിയമസഭ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. എസ്  ഡി പി ഐ ഗുരുവായൂർമണ്ഡലം പ്രസിഡന്റ്‌ കെ എച്ച് ഷാജഹാൻ അധ്യക്ഷത വഹിച്ചു.  

planet fashion

എസ് ഡി പി ഐ തൃശൂർ ജില്ലാ പ്രസിഡന്റ്‌ കെ വി അബ്ദുൽ നാസർ, ജില്ലാ ജനറൽ സെക്രട്ടറി ടി എം അക്ബർ, ജില്ലാ ട്രഷറർ യഹിയ മന്നലാംകുന്ന്, എസ് ഡി ടി യു ജില്ലാ പ്രസിഡന്റ്‌ സിദ്ധീഖുൽ അക്ബർ, എസ് ഡി പി ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ഫാറൂഖ്,  മണ്ഡലം വൈസ് പ്രസിഡന്റ്‌ എം എം ജബ്ബാർ, മണ്ഡലം സെക്രട്ടറിമാരായ ഡോ മുസ്സമ്മിൽ, ഷെഫീദ്, ജോയിന്റ് സെക്രട്ടറി ഷമീർ ,കമ്മിറ്റി അംഗം ഡോ സകീർ, എസ്  ഡി ടി യൂ ഏരിയ പ്രസിഡന്റ്‌ കെ എം ഷാഫി, പഞ്ചായത്ത്‌ മുൻസിപ്പൽ ഭാരവാഹികളായ സകരിയ, ദിലീപ്, നൗഫൽ, ഷഫീഖ്, നവാസ്,  വാർഡ് മെമ്പർ ബുഷ്‌റ സുബൈർ,  മണ്ഡലം സെക്രട്ടറി ജംഷീറ എന്നിവർ സംസാരിച്ചു.

Comments are closed.