mehandi new

ജില്ലയിൽ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചതിനുള്ള പുരസ്‌കാരം ചാവക്കാട് നഗരസഭ ഏറ്റുവാങ്ങി

fairy tale

ചാവക്കാട് : കേരള വ്യവസായ വകുപ്പിന്റെ 2022 – 2023 സാമ്പത്തിക വർഷത്തിലെ (മൈക്രോ, സ്മോൾ & മീഡിയം എന്റെർപ്രൈസ്സ് ( M.S.M.E ) പുരസ്‌കാരം ചാവക്കാട് നഗരസഭ ഏറ്റുവാങ്ങി. തൃശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും,  വ്യവസായ സൗഹൃദ അന്തരീക്ഷമൊരുക്കിയ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന പുരസ്കാരമാണ് ചാവക്കാട് നഗരസഭയ്ക്ക് ലഭിച്ചത്. 2022-2023 സാമ്പത്തിക വർഷത്തിൽ ലക്ഷ്യമിട്ട 182 വ്യവസായ യുണിറ്റുകളെക്കാൾ  അധികമായി 190 വ്യവസായ യുണിറ്റുകൾ ചാവക്കാട് നഗരസഭയിൽ ആരംഭിച്ചു. ഇത്രയും വ്യവസായ യുണിറ്റികളിലൂടെ 1491 ലക്ഷം രൂപയുടെ നിക്ഷേപവും 317 പുരുഷൻമാർക്കും 192 വനിതകൾക്കുമായി 509  തൊഴിലവസരങ്ങളും സൃഷ്ടിക്കുവാൻ സാധിച്ചു.  2023 -2024 സാമ്പത്തിക വർഷത്തിൽ ലക്ഷ്യമിട്ട  131 വ്യവസായ യുണിറ്റുകളിൽ 119 വ്യവസായ യുണിറ്റുകൾ ഇതിനോടകം ചാവക്കാട് നഗരസഭ പൂർത്തീകരിക്കുകയും ചെയ്തു. 

planet fashion

വ്യവസായ മന്ത്രി പി രാജീവിൽ നിന്ന് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ മുഹമ്മദ്‌ അൻവർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  പ്രസന്ന രണദിവെ, എന്റെപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്സ് ആയ സനിതാ ആന്റണി, അഞ്ചു സുനിൽ എന്നിവർ ചേർന്ന് നഗരസഭക്കു വേണ്ടി  പുരസ്‌കാരം ഏറ്റുവാങ്ങി.

 ചാവക്കാട് നഗരസഭക്ക് പുരസ്‌കാരം ലഭിക്കാൻ  കാരണമായ ഏവർക്കും ചാവക്കാട്  നഗരസഭാ ചെയർപേഴ്സൺ  ഷീജ പ്രശാന്ത് നന്ദി രേഖപ്പെടുത്തി.

Ma care dec ad

Comments are closed.