ചാവക്കാട് ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ തുടക്കമാകും

ചാവക്കാട്: ചാവക്കാട് ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബർ 23, 24 തീയതികളിൽ ചാവക്കാട് എം.ആർ. രാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, മമ്മിയൂർ എൽ.എഫ്.സി.യു.പി.എസ് എന്നീ വിദ്യാലയങ്ങളിലായി നടക്കും. നൂറോളം വിദ്യാലയങ്ങളിൽ നിന്നായി 3500-ൽ പരം വിദ്യാർത്ഥികൾ മേളയിൽ മാറ്റുരയ്ക്കും.ഒക്ടോബർ 23-ന് നടക്കുന്ന ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം രാവിലെ 10 മണിക്ക് ചാവക്കാട് മുനിസിപ്പൽ ചെയർമാൻ ശ്രീ. എ.എച്ച്. അക്ബർ നിർവഹിക്കും. ഒക്ടോബർ 24 വൈകീട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ഗുരുവായൂർ എം.എൽ.എ. ശ്രീ. എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്യും.ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പ്രവൃത്തി പരിചയ മേള, ഗണിതശാസ്ത്ര മേള എന്നിവ മമ്മിയൂർ എൽ.എഫ്.സി.യു.പി.എസിലും, ശാസ്ത്രമേള, സാമൂഹ്യശാസ്ത്ര മേള എന്നിവ എം.ആർ. രാമൻ മെമ്മോറിയൽ എച്ച്.എസ്.എസിലുമാണ് ക്രീകരിച്ചിരിക്കുന്നത്. മേളയിൽ പ്രവൃത്തി പരിചയ മേളയിൽ 1300-ഓളം വിദ്യാർത്ഥികളും, ഗണിതശാസ്ത്ര മേളയിൽ 600-ഓളം കുട്ടികളും, ശാസ്ത്രമേളയിൽ 1000-ൽ പരം കുട്ടികളും, സാമൂഹ്യശാസ്ത്ര മേളയിൽ 600-ൽ പരം കുട്ടികളും പങ്കെടുക്കും.സ്കൂൾ ശാസ്ത്രോത്സവം സുഗമമായി നടത്തുന്നതിനുള്ള ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ചാവക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. സിന്ധു വി.ബി., എം.ആർ. രാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം.ഡി. ഷീബ എന്നിവർ അറിയിച്ചു.




Comments are closed.