mehandi banner desktop
Chavakkad online

കടപ്പുറം റെയിഞ്ച് മുസാബഖ നടത്തി.ഇർഷാദുൽ അനാം മദ്റസ ജേതാക്കൾ

Ft

ചാവക്കാട് :കടപ്പുറം റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻന്റെ നേതൃത്വത്തിൽ മുസാബഖ സംഘടിപ്പിച്ചു. ആറങ്ങാടി ഇർഷാദുൽ അനാം മദ്റസയിൽ നടന്ന പരിപാടി കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് വി.എം മനാഫ് ഉദ്ഘാടനം ചെയ്തു. റൈഞ്ച് പ്രസിഡന്റ് ഐ.എം റിയാസ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.കെ ഇസ്മായിൽ, പഞ്ചായത്ത് അംഗം പി.എ അഷ്ക്കറലി,കെ.പി മൂസ ഫൈസി, അബ്‌ദുൽ ഖാദർ വാഫി,യൂസുഫ് അലി ഫൈസി,മുഹമ്മദ് റാശിദ് ബാഖവിഎ.വി മുഹമ്മദ് മോൻ, എസ്.കെ.എസ്.എസ്.എഫ് മേഖല പ്രസിഡന്റ് മുഹമ്മദ് സഈദ് ബാഖവി,ഹുസൈൻ അൻവരിഉസ്മാൻ ഫൈസിഅബ്ദുലത്വീഫ് മുസ്ലിയാർശുഐബ് കടപ്പുറം എന്നിവർ സംബന്ധിച്ചു..

Jan oushadi

Comments are closed.