mehandi new

നഗരസഭയിൽ ശുചിത്വ സാഗരം സുന്ദരതീരം പദ്ധതിക്ക് തുടക്കമായി

fairy tale

ചാവക്കാട് : സംസ്ഥാനത്തെ തീരപ്രദേശങ്ങളും കടലും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാനുള്ള ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ നഗരസഭതല ഉദ്ഘാടനം ബ്ലാങ്ങാട് ബീച്ച് പരിസരത്ത് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. ബോധവത്ക്കരണം, പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണവും പുനരുപയോഗവും, തുടര്‍ ക്യാമ്പയിന്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി സംഘടിപ്പിക്കുന്നത്.

Mss conference ad poster

ബോധവല്‍ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ മെഴുകുതിരി ജാഥ സംഘടിപ്പിച്ചിരുന്നു. തീരദേശ വാർഡുകളിലെ കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾ ജാഥയിൽ പങ്കെടുത്തു. നഗരസഭ കൗൺസിലർമാരായ കബീർ, മണികണ്ഠൻ, ഗിരിജ പ്രസാദ് എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുടുംബശ്രീ എഡിഎസ് ഭാരവാഹികൾ, നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു. കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ജീന രാജീവ് സ്വാഗതവും വൈസ് ചെയർപേഴ്സൺ സാജിത സലാം നന്ദിയും പറഞ്ഞു.

planet fashion

Comments are closed.