കൺസോൾ സാന്ത്വന സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് , ആജീവനാന്ത സംരക്ഷണയിലുള്ള ഡയാലിസിസ് രോഗികൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി ഓണാഘോഷവും സാന്ത്വന സംഗമവും സംഘടിപ്പിച്ചു. കേരള സംഗീത നാടക അക്കാഡമി, കേരള കലാമണ്ഡലം അവാർഡ് ജേതാവ് കലാരത്ന ഗോപിനാഥ് മണലൂർ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി ഓർത്തോ പീഡിക് ചീഫ് കൺസൾട്ടന്റ് ഡോക്ടർ ശ്രീജിത്ത് ശ്രീനിവാസ് പങ്കെടുത്തു. സമൂഹത്തിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള പ്രാധാന്യത്തെ പറ്റി മണലൂർ ഗോപിനാഥ് തുള്ളൽ പാട്ടിലൂടെ അവതരിപ്പിച്ചത് ശ്രദ്ധേയമായി. മനുഷ്യരുടെ രോഗാവസ്ഥകളെ കുറിച്ചും പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും പ്രകൃതി രഹസ്യങ്ങളെ കുറിച്ചും ഡോക്ടർ ശ്രീജിത്ത് ശ്രീനിവാസ് വിശദീകരിച്ചു. തുടർന്ന് ഓണക്കോടികളും ഡയാലിസിസ് സഹായവും വിതരണം ചെയ്തു.

കൺസോൾ പ്രസിഡണ്ട് ഇ ആർ അബ്ദുൽ ലത്തീഫ് അമ്മെങ്ങര അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. സുജിത് അയിനിപ്പുള്ളി സ്വാഗതം ആശംസിച്ചു. കൺസോൾ ഉടനെ ആരംഭിക്കുന്ന പുതിയ ചാരിറ്റബിൾ പ്രവർത്തനങ്ങളെ കുറിച്ച് ട്രസ്റ്റിമാരായ വി. എം. സുകുമാരൻ മാസ്റ്ററും സി.കെ. ഹക്കീം ഇമ്പാർക്കും വിശദീകരിച്ചു. പ്രവാസി പ്രതിനിധികളായ റംഷാദ്, ഷാജി ആലിൽ, ഷാനവാസ്, ഷാഹുൽ, സക്കറിയ, മുഹമ്മദ് യുസുഫ്, അനീഷ് പാലയുർ എന്നിവർ ആശംസകൾ നേർന്നു. പ്രവാസി പ്രതിനിധിയും ട്രസ്റ്റീയുമായ ആർ.വി. കമറുദ്ധിൻ ഓണസമ്മാനങ്ങൾ കൺസോളിന് കൈമാറി. ട്രസ്റ്റിമാരായ ജമാൽ താമരത്ത്, നൌഷാദ് അലി, കാസിം എന്നിവരും സാന്ത്വന സംഗമത്തിൽ പങ്കു ചേർന്നു. ട്രഷറർ അബ്ദു മാഷ് നന്ദി പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.