സ്ത്രീധന പീഢന കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു
ചാവക്കാട്: സ്ത്രീധന പീഢന കേസിലെ എല്ലാപ്രതികളെയും കോടതി വെറുതെ വിട്ടു
സ്ത്രീധനമായി നല്‍കിയ 40 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം കൂടുതല്‍ സ്വര്‍ണ്ണവും പണവും സ്ത്രീധനമായി ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്നാരോപിച്ച് ഗുരുവായൂര്‍ സ്വദേശി നാലകത്ത് കരീമിന്‍റെ മകള്‍ ഷിഹാന നല്‍കിയ കേസിലാണ് ചാവക്കാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി എല്ലാ പ്രതികളേയും വെറുതെവിട്ടത്. ഷിഹാനയുടെ ഭര്‍ത്താവും കേസില്‍ ഒന്നാം പ്രതി പണ്ടാറക്കാട് സ്വദേശി വേട്ടാറക്കായില്‍ മുഹമ്മദാലിയുടെ മകന്‍ സക്കീര്‍ ഹുസൈന്‍, ഇയാളുടെ മാതാവ് ഖദീജ, സഹോദരി ഷമിത എന്നിവരായിരുന്നു കേസിലെ പ്രതികള്‍. മൂവരും ചേര്‍ന്ന് ഷിഹാനക്ക് ലഭിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ ഊരി വാങ്ങിയശേഷം കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. പ്രതികള്‍ കുറ്റക്കാരല്‍ലെന്ന് കണ്ട് ചാവക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രഞ്ജിത്ത് കൃഷ്ണനാണ് പ്രതികളെ വെറുതെ വിടാന്‍ ഉത്തരവിട്ടത്. പാവറട്ടി പൊലീസാണ് കേസ് ചാര്‍ജു ചെയ്തത്.
Comments are closed.