മത മൈത്രിയുടെ ഓർമ്മപുതുക്കി വിശുദ്ധ ഔസേപ്പിന്റെ മരണത്തിരുന്നാൾ ആചരിച്ചു


ഗുരുവായൂർ : സെന്റ്.ആന്റണീസ് ദേവാലയത്തിൽ മതമൈത്രിയുടെ ഓർമ്മപുതുക്കി വിശുദ്ധ ഔസേപ്പിന്റെ മരണത്തിരുന്നാൾ ആചരിച്ചു. കുരിശും ചന്ദ്രക്കലയും ഓംകാരവും ആലേഖനം ചെയ്ത കണ്ടംകുളങ്ങര ജങ്ക്ഷനിലെ അലങ്കരിച്ച കപ്പേളയാണ് തിരുനാളിലെ ആകർഷണം.
തിരുക്കർമ്മങ്ങൾക്കു വികാരി ഫാദർ പ്രിന്റോ കുളങ്ങര, ഫാദർ. ജിമ്മി എടക്കളത്തൂർ, ഫാദർ. ടോണി വാഴപ്പള്ളി നേതൃത്വം നൽകി.
ഡി.ബി.സി.എൽ.സി അസിസ്റ്റന്റ് ഡയറക്ടർ ഫാദർ സിജോ മുരിങ്ങാത്തേരി വചന സന്ദേശം നൽകി.
ജനറൽ കൻവീനർ സെബു തരകൻ, വിൻസെന്റ് പി.എം, റവ.സിസ്റ്റർ അന്ന കുരുതുകുളങ്ങര, ജോഷി മറോക്കി, പ്രിൻസ് ഒ.ജെ, ജോഷി പി.എം, ജിഷോ.എസ്.പുത്തൂർ, നിക്സൻ എം.എഫ്, ജോസ് വടക്കെത്തല, സിജോ ചിരിയങ്ങണ്ടത്, ട്രസ്റ്റിമാരായ ബാബുരാജൻ ഒ.സി, ലോറൻസ് നീലങ്കാവിൽ, പ്രിൻസൻ തരകൻ, ക്ളീറ്റസ് മറോക്കി, ജെറോമി ജോസ് എന്നിവർ നേതൃത്വം നൽകി.

Comments are closed.